അഫ്ഗാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ ആയിഷ എന്‍ഐഎ

എന്‍ഐഎ പരസ്യപ്പെടുത്തിയ ഭീകരരുടെ പട്ടികയില്‍ ആയിഷയും ഉള്‍പ്പെട്ടിട്ടുണ്ട്.

0

കാസര്‍കോട് : അഫ്ഗാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ ആയിഷ ( സോണിയ സെബാസ്റ്റിയന്‍ )യും ഉള്ളതായി ഔദ്യോഗിക സ്ഥീരികരണം. എന്‍ഐഎയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആയിഷയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായും എന്‍ഐഎ അധികൃതര്‍ അറിയിച്ചു.എന്‍ഐഎ പരസ്യപ്പെടുത്തിയ ഭീകരരുടെ പട്ടികയില്‍ ആയിഷയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ ഇവര്‍ക്കെതിരെ ചന്തേര പോലീസ് സ്‌റ്റേഷനിലും കൊച്ചിയിലെ എന്‍ഐഎ ഓഫീസിലും കേസുകള്‍ ഉണ്ട്. ഇതിന്റെ വിചാരണയ്ക്കും മറ്റ് നടപടികള്‍ക്കുമായാണ് ആയിഷയെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നത്.

നവംബര്‍ 26 നാണ് അഫ്ഗാനില്‍ കീഴടങ്ങിയ 600 ഓളം ഭീകരരില്‍ ആയിഷയും ഉള്‍പ്പെട്ട വിവരം പുറത്തറിയുന്നത്. പിന്നീട് കീഴടങ്ങിയത് ആയിഷ ആണെന്ന് ചിത്രത്തില്‍ ബന്ധുക്കളും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് എന്‍ഐഎ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.അഫ്ഗാനിലെ തോറാബോ പ്രദേശത്ത് ഐഎസിനെതിരെ അമേരിക്കന്‍ അഫ്ഗാന്‍ സൈന്യങ്ങള്‍ ചേര്‍ന്ന് ആക്രമണം നടത്തുന്നതിനിടെയാണ് ഭീകരര്‍ അഫ്ഗാന്‍ സര്‍ക്കാരിന് മുമ്പില്‍ കീഴടങ്ങിയത്.

You might also like

-