ട്രംപിന്റെ അതിര്‍ത്തി മതിലിനു നാലു ദിവസംകൊണ്ട് ലഭിച്ചത് നാലു മില്യന്‍
ഇറാക്ക് യുദ്ധത്തില്‍ പങ്കെടുത്ത് പല ശരീരാവയവങ്ങള്‍ നഷ്ടപ്പെട്ട വിമുക്ത ഭടന്‍ ബ്രയന്‍ കൊല്‍ഫേഗാണ് ഗോ ഫണ്ട് മീയിലൂടെ ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള നാലു ദിവസങ്ങളില്‍ നാലു മില്യന്‍ ഡോളര്‍ നേടി.
ന്യൂയോര്‍ക്ക്: അതിര്‍ത്തി സുരക്ഷാ മതില്‍ നിര്‍മാണത്തിന്റെ പേരില്‍ കലുഷിതമായിരുന്ന അമേരിക്കന്‍ രാഷ്ട്രീയരംഗം ശാന്തമാക്കുന്നതിനു വിമുക്തഭടന്‍ രംഗത്ത്.
ഇറാക്ക് യുദ്ധത്തില്‍ പങ്കെടുത്ത് പല ശരീരാവയവങ്ങള്‍ നഷ്ടപ്പെട്ട വിമുക്ത ഭടന്‍ ബ്രയന്‍ കൊല്‍ഫേഗാണ് ഗോ ഫണ്ട് മീയിലൂടെ ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള നാലു ദിവസങ്ങളില്‍ നാലു മില്യന്‍ ഡോളര്‍ നേടി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനു വോട്ടു ചെയ്ത 63 മില്യന്‍ വോട്ടര്‍മാര്‍ 80 ഡോളര്‍ വീതം നല്‍കിയാല്‍ അതിര്‍ത്തി മതില്‍ നിര്‍മിക്കുന്നതിനാവശ്യമായ അഞ്ച് ബില്യന്‍ ഡോളര്‍ ലഭിക്കുമെന്നാണ് ബ്രയന്‍ പ്രതീക്ഷിക്കുന്നത്.
യുഎസ് സെനറ്റില്‍ ട്രംപ ആവശ്യപ്പെട്ട അഞ്ച് ബില്യന്‍ ഡോളര്‍ മതില്‍ നിര്‍മിക്കുന്നതിനു നല്‍കാതെ ഡമോക്രാറ്റിക് പാര്‍ട്ടി രാഷ്ട്രീയം കളിക്കുകയാണെന്നു ബ്രയന്‍ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രം മെനയുകയാണിവരെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.
അനധികൃതമായി അതിര്‍ത്തി കടന്ന് എത്തുന്ന ക്രിമിനലുകള്‍ ആയിരക്കണക്കിനു അമേരിക്കന്‍ പൗരന്മാരെയാണ് കൊന്നൊടുക്കുന്നതെന്നും, നികുതിദായകര്‍ നല്‍കുന്ന പണം ഇത്തരക്കാര്‍ ചൂഷണം ചെയ്യുകയാണെന്നും ബ്രയന്‍ പറഞ്ഞു.
അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു അതിര്‍ത്തി മതില്‍ നിര്‍മിക്കുമെന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റപ്പെടേണ്ടതാണെന്നും ഇതിനു തടസം നില്‍ക്കുന്നവരെ രാജ്യസ്‌നേഹികള്‍ എന്ന് എങ്ങനെ വിളിക്കുമെന്നും ബ്രയന്‍ ചോദിക്കുന്നു. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ gofundme-campaign-to help-fund-bounderwall എന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക.