കാണാതായ വ്യോമസേനാ വിമാനത്തിന്റെഅരുണാചലിൽ അവശിഷ്ടങ്ങൾ കണ്ടെത്തി
ജൂൺ മൂന്നിന് കാണാതായ എ എൻ 32 വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. അരുണാചല്‍ പ്രദേശിലെ ലിപ്പോ പ്രദേശത്താണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഡൽഹി : അരുണാചൽ പ്രദേശിൽ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. രണ്ടു മലയാളികളടക്കം പതിമൂന്നു പേരുമായി ജൂൺ മൂന്നിന് കാണാതായ വിമാനമാണ് കണ്ടെത്തിയത്. ജൂൺ മൂന്നിന് കാണാതായ എ എൻ 32 വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. അരുണാചല്‍ പ്രദേശിലെ ലിപ്പോ പ്രദേശത്താണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വ്യോമസേനാംഗങ്ങള്‍ ഈ പ്രദേശത്ത് കൂടുതല്‍ തിരച്ചിലുകള്‍ നടത്തുകയാണ്. വിമാനത്തിന്റെ വ്യോമപാതയില്‍ നിന്ന് 15-20 കിലോമീറ്റര്‍ വടക്ക് മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
നടി ശരണ്യക്ക് ഇത് ഏഴാമത്തെ തലച്ചോർ ശസ്ത്രക്രിയ; പ്രാർത്ഥനയോടെ സഹപ്രവർത്തകരും പ്രേക്ഷകരും
ജൂണ്‍ മൂന്ന് തിങ്കളാഴ്ച അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡിങ് (എ.എല്‍.ജി) ഗ്രൗണ്ടിലേക്ക് 13 യാത്രക്കാരുമായി തിരിച്ച വിമാനമാണ് മെന്‍ചുക വനഭാഗത്തുവെച്ച് കാണാതായത്. പറന്നുയര്‍ന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഏഴ് ഓഫീസര്‍മാരും ആറു സൈനികരുമടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ മലയാളികളാണ്