മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണ്‍ സേവികാസംഘ സമ്മേളനം ഡാളസ്സില്‍- ജൂണ്‍ 15ന്

0

ഡാളസ്: മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണ്‍ സെന്റര്‍ എ സേവികാസംഘ സംയുക്ത സമ്മേളനം ജൂണ്‍ 15 ശനിയാഴ്ച രാവിലെ 10 മുതല്‍ ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടും.

ഒക്കലഹോമ, കൊളറാഡൊ, കാന്‍സസ്, ഡാളസ് തുടങ്ങിയ മാര്‍ത്തോമാ ഇടവകകളില്‍ നിന്നുള്ള സേവികാ സംഘം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.യോഗത്തില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ.മാത്യു ജോസഫ്(മനോജച്ചന്‍) മുഖ്യ പ്രാസംഗീകനായിരിക്കും.

സമ്മേളനത്തില്‍ എല്ലാ സേവികാ സംഘ പ്രതിനിധികളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ മാത്യു മാത്യൂസ്- 469 274 2683

You might also like

-