ഇടുക്കിയിലെ 7 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ ഹർത്താൽ പൂർണം

മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ചിന്നക്കനാൽ, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ വനംവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആനയെ പിടിക്കുന്നത് വരെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നും നാട്ടുകാർ‌ പറഞ്ഞു.

0

മൂന്നാർ |മിഷൻ അരിക്കൊമ്പന്‍ തടഞ്ഞ ഹൈക്കോടതി നിലപാടിനെതിരെ ഇടുക്കിയിലെ 7 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ ഹർത്താൽ. ചിന്നക്കനാൽ പ്രദേശത്ത് ജന ജീവിതത്തിനു ശല്യം ഉണ്ടാക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലന്ന് നാട്ടുകാർ വ്യക്തമാക്കി. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ചിന്നക്കനാൽ, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ വനംവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആനയെ പിടിക്കുന്നത് വരെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നും നാട്ടുകാർ‌ പറഞ്ഞു.

മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നക്കനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ എന്നീ 13 പഞ്ചായത്തുകളിലായിരുന്നു ആദ്യം ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. ഇതിൽ നിന്ന് ഇടമലക്കുടി, രാജകുമാരി, ബൈസൺവാലി, സേനാപതി, ഉടുമ്പൻ ചോല എന്നീ പഞ്ചായത്തുകളെ പിന്നീട് ഒഴിവാക്കി.മിഷന്‍ അരിക്കൊമ്പന്‍ വൈകുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകുന്നില്ലെന്നും ഇവര്‍ പറയുന്നു.

You might also like

-