ഭാര്യാമാതാവിനെ വെട്ടിക്കൊന്ന മെഡിക്കൽ കോളേജ് ജീവനക്കാരൻ ഭാര്യയെ വെട്ടിയശേഷം സ്വയം തീകൊളുത്തി.

സ്വയം തീ കൊളുത്തിയ അലി അക്ബര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അലി അക്ബര്‍ മറ്റൊരു മുറിയില്‍ കിടന്നിരുന്ന ഭാര്യയുടെ അമ്മ താഹിറയെയാണ് ആദ്യം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. വെട്ടേറ്റ താഹിറ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു

0

തിരുവനന്തപുരം| തിരുവനന്തപുരത്ത് ഭാര്യാമാതാവിനെ വെട്ടിക്കൊന്ന മെഡിക്കൽ കോളേജ് ജീവനക്കാരൻ ഭാര്യയെ വെട്ടിയശേഷം സ്വയം തീകൊളുത്തി. അരുവിക്കരയിലാണ് സംഭവം. മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അലി അക്ബറാണ് ഭാര്യയുടെ മാതാവ് താഹിറയെ(68) കൊലപ്പെടുത്തിയത്. ഭാര്യയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വയം തീ കൊളുത്തിയ അലി അക്ബര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അലി അക്ബര്‍ മറ്റൊരു മുറിയില്‍ കിടന്നിരുന്ന ഭാര്യയുടെ അമ്മ താഹിറയെയാണ് ആദ്യം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. വെട്ടേറ്റ താഹിറ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. തുടര്‍ന്ന് ഭാര്യ മുംതാസിനെയും അലി അക്ബർ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇവര്‍ സ്‌കൂള്‍ അധ്യാപികയാണ് .

ഭാര്യയെയും വെട്ടിപരിക്കേൽപ്പിച്ചശേഷമാണ് അലി അക്ബർ അടുക്കളയിൽ ഇരുന്ന മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തിയത്. അലി അക്ബർ-മുംതാസ് ദമ്പതികളുടെ മകളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ച് അലി അക്ബറെ ആശുപത്രിയിലാക്കിയത്. മുംതാസിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലി അക്ബര്‍ സര്‍വീസില്‍ നിന്നും നാളെ വിരമിക്കാനിരിക്കെയാണ് സംഭവം.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ മൊഴി എടുത്തതിൽനിന്ന് അലി അക്ബറും മുംതാസും തമ്മിൽ കുടുംബപ്രശ്നം നിലനിൽക്കുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചു. ഇവർ തമ്മിലുള്ള കേസ് പത്തുവർഷമായി കുടുംബകോടതിയിൽ നടക്കുകയാണെന്നുമാണ് വിവരം. മെഡിക്കല്‍ കോളജില്‍ കഴിയുന്ന മുംതാസിന്റെയും അലി അക്ബറിന്റെയും നില ഗുരുതരമാണെന്നാണ് സൂചന.

You might also like

-