ആഗ്രയില്‍ യമുനാ അതിവേഗ പാതയില്‍ ബസ് മറിഞ്ഞ് 29 മരണം
അവധ് ബസ് ഡിപ്പോയിലുള്ള UP33 AT5877 എന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് യമുന എക്സ്പ്രസ് വേയിലുള്ള ഝര്‍ണ നലയിലുള്ള അഴുക്ക്ചാലിലേക്ക് വീഴുകയായിരുന്നു.
ആഗ്രയില്‍ ബസ് മറിഞ്ഞ് 29 പേര്‍ മരിച്ചു. ബസ് നദിയിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ന് പുലര്‍ച്ചയാണ് അപകടം ഉണ്ടായത്. യമുനാ അതിവേഗ പാതയില്‍ വെച്ചായിരുന്നു അപകടം. ലക്നൌവില്‍ നിന്ന് ഡല്‍ഹിയിലേക്കു പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പൊലീസ് എത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.
അവധ് ബസ് ഡിപ്പോയിലുള്ള UP33 AT5877 എന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് യമുന എക്സ്പ്രസ് വേയിലുള്ള ഝര്‍ണ നലയിലുള്ള അഴുക്ക്ചാലിലേക്ക് വീഴുകയായിരുന്നു. 27 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി യുപി പൊലീസ് പറഞ്ഞു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഭാഗികമായി മുങ്ങിയ നിലയിലാണ്. ഇരുപത് യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ്, എസ്.എസ്.പി എന്നിവരോട് നിര്‍ദ്ദേശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.