സുകുമാരൻ നായർ ക്കെതിരെ പരോക്ഷ വിമർശനവുമായി പിണറായി “ഭീഷണി ചെലവാകുന്നിടത്ത് മതി”
"നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകുന്നു. എന്നാല്‍, അത് ചെലവാകുന്നിടത്ത് മതി. ഇതൊണ്ട് കണ്ട് ഭയപ്പെടില്ലെന്നും" മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം :വാനിതാ മതിലിനുംമായി ബന്ധപെട്ടു സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ പ്രസ്താവനയിറക്കിയ എന്‍എസ്എസിന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍രംഗത്തെത്തി . “നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകുന്നു. എന്നാല്‍, അത് ചെലവാകുന്നിടത്ത് മതി. ഇതൊണ്ട് കണ്ട് ഭയപ്പെടില്ലെന്നും” മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു ധാര്‍ഷ്ട്യമാണെന്നും ആരെയും അംഗീകരിക്കാന്‍ അദ്ദേഹം തയാറാല്ലെന്നുമായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍കഴിഞ്ഞദിവസം പറഞ്ഞിരുന്നു . വനിതാ മതില്‍ വിഭാഗീയത ഉണ്ടാക്കും. ശബരിമലയില്‍ യുവതീപ്രവേശനത്തിനുള്ള തന്ത്രമാണ് വനിതാ മതില്‍. ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടു. അപ്പോഴാണ് ‘നവോത്ഥാനം’ എന്ന ഓമനപ്പേരില്‍ പുതിയ പരിപാടിയുമായി വരുന്നതെന്നും സുകുരമാരന്‍ നായര്‍ കുറ്റപ്പെടുത്തിയിരുന്നു
എന്‍.എസ്.എസിനെ ആര്‍.എസ്.എസിന്റെ തൊഴുത്തില്‍കെട്ടാനുള്ള ശ്രമം സമുദായംഗങ്ങള്‍ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇത് മറുപടിയുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടിയാണെന്നും അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള എന്‍.എസ്.എസ് ശ്രമം കേരളജനത അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.
എന്നാല്‍, മറ്റാരുടെയും തൊഴുത്തില് ഒതുങ്ങുന്ന പ്രസ്ഥാനമല്ല എന്‍.എസ്.എസ്. അതിന് ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണുള്ളതെന്ന് സുകുമാരന്‍ നായര്‍ തജിരിച്ചടിച്ചു ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനം നടത്തിയത്