ശബരിമലയില്‍ വീണ്ടും യുവതി എത്തി,മലകയറാൻ സഹായിച്ചത് അയ്യപ്പ സേവാ സംഘം
തിരു: വിവാദങ്ങൾ കൊടുമ്പിരികൊണ്ടിരിക്ക് ഒരു യുവതികുടി ശബരിമലയിൽ ദർശനം നടത്തിയതായി അവകാശപ്പെട്ടു രംഗത്തെത്തി 36 വയസ്സുള്ള മഞ്ജു എന്ന യുവതിയാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇവര്‍ ചാത്തന്നൂര്‍ സ്വദേശിയാണ്. രാവിലെ 4 മണിയോടെ പമ്പയിലെത്തിയ ഇവര്‍ രാവിലെ 7.30 തിനാണ് ദര്‍ശനം നടത്തിയത്.ഭക്തരുടേ സഹായത്തോടെയും സഹകരണത്തോടെയും വ ഴിപാട് നടത്തിയ ശേഷമാണ് യുവതി ദര്‍ശനം നടത്തിയത്. പൊലീസിന്‍റെ സഹായം തേടാതെയാണ് മഞ്ജു മലകയറിയത്.
നേരത്തെ മല കയറാന്‍ ശ്രമിച്ചപ്പോള്‍ ഇവരെ ബിജെപി ആര്‍എസ്എസ് അക്രമികള്‍ തടഞ്ഞിരുന്നു. ദര്‍ശന കാര്യം സ്ഥിരീകരിച്ചു.തനിച്ചാണ് ശബരിമല ദര്‍ശനത്തിനായി പോയത്. 20-ാം തിയ്യതി ആദ്യം പോയെങ്കിലും കയറാന്‍ സാധിച്ചില്ല.പിന്നീട് അക്രമികള്‍ എന്‍റെ വീട് വീട് ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തവണ പൊലീസിന്‍റെ സഹായമില്ലാതെയാണ്മല കയറിയത്.ഭക്തരാണ് മലകയറിയ ശേഷം സഹായങ്ങള്‍ ചെയ്തു. അയ്യപ്പസേവ സംഘവും സഹായം ചെയതു തന്നുവെന്നും മഞ്ജു പ്രതികരിച്ചു.
നവോത്ഥാന കേരളം ശബരിമലയിലേക്ക് ഓൺലൈൻ ഗ്രൂപ്പിന്‍റെ സഹായം തനിക്കുണ്ടായിരുന്നു. അയ്യപ്പനിൽ സമർപ്പിച്ചായിരുന്നു ശബരിമല യാത്ര തൃശൂരിൽ നിന്ന് തിരിച്ചത്. ആരുടേയും പ്രതിഷേധം വഴിയിൽ ഉണ്ടായില്ല. ആചാരസംരക്ഷകർ എന്നുപറഞ്ഞ് ശബരിമലയിൽ നിൽക്കുന്നവരുടെ പിന്തുണ പോലും തനിക്ക് കിട്ടി. പൂജാദ്രവ്യങ്ങൾ എവിടെയാണ് സമർപ്പിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. അവിലും മലരും ഭസ്മവും മഞ്ഞൾപ്പൊടിയും നെയ്ത്തേങ്ങയുമൊക്കെ എവിടെയാണ് സമർപ്പിക്കേണ്ടത് എന്ന് ശബരിമലയിൽ ഉണ്ടായിരുന്ന മറ്റ് ഭക്തർ പറഞ്ഞുതന്നുവെന്നും മഞ്ജു പറഞ്ഞു.
മഞ്ജു ഇതിനു മുന്‍പും ശബരിമല ദർശനം നടത്താൻ ആഗ്രഹം അറിയിച്ച് എത്തിയിരുന്നു. വലിയ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചതോടെ പിന്തിരിയുകയായിരുന്നു. പൊലീസിനെ അറിയിക്കാതെ രഹസ്യമായായിരുന്നു ഇന്നലത്തെ സന്ദര്‍ശനം. ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതൽ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തിയെന്നും ഓണ്‍ലൈന്‍ കൂട്ടായ്മ അവകാശപ്പെടുന്നു. രാവിലെ 10.30 ഓടെ മഞ്ജു തിരിച്ച് പമ്പയിലെത്തി മടങ്ങിയെന്നും ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ വിശദീകരിക്കുന്നു