അഭിഭാഷകരും പോലീസും ഏറ്റുമുട്ടൽ പണിമുടക്കി പോലീസ്

രാവിലെ നിശബ്ദ പ്രതിഷേധമായി ആരംഭിച്ച സമരം പിന്നീട് മുദ്രാവാക്യം വിളിയിലേക്ക് മാറി. ഐക്യദാർഢ്യവുമായി ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരും കൂടി എത്തിയതോടെ സമരം രൂക്ഷമാവുകയായിരുന്നു.

0

ഡൽഹി :തീസ് ഹസാരി കോടതിയിലെ
അഭിഭാഷകരും പോലീസുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും  സംഘർഷത്തിലും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പൊലീസ്
പോലീസുകാർ പണിമുടക്കി സമര രംഗത്തു. കോടതി വളപ്പിൽ നിരവധി പോലീസ്സുകാരക്ക് മർദ്ദനമേറ്റിരുന്നു അഭിഭാഷകർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് തെരുവിലിറങ്ങിയുള്ള അസാധാരണ പ്രതിഷേധത്തിന് പൊലീസ് മുതിർന്നത്. തെരുവിലിറങ്ങിയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അസാധാരണ പ്രതിഷേധത്തിനാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. രാവിലെ നിശബ്ദ പ്രതിഷേധമായി ആരംഭിച്ച സമരം പിന്നീട് മുദ്രാവാക്യം വിളിയിലേക്ക് മാറി. ഐക്യദാർഢ്യവുമായി ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരും കൂടി എത്തിയതോടെ സമരം രൂക്ഷമാവുകയായിരുന്നു.

ആക്രമിച്ച അഭിഭാഷകർക്കെതിരെ കർശന നടപടിയെടുക്കണം, സംഘർഷത്തിന് പിന്നാലെ സസ്പെൻറ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. പ്രതിഷേധത്തെ തുടർന്ന് ലെഫ്റ്റനന്റ് ഗവർണർ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബാർ കൗൺസിൽ അംഗങ്ങളുമായും ചർച്ച നടത്തി.സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഡൽഹി പോലീസ് കമ്മീഷണറെ കൂവി വിളിച്ച് ഉദ്യോഗസ്ഥർ മടക്കി അയച്ചു

You might also like

-