പത്തനംതിട്ടയിൽ സർക്കാർ ജീവനക്കാർക്കായി” കേട്ടെഴുത്ത് ‘

ൾ കോളെജ് പoന കാലത്തെ അനുസ്മരിച്ചും മികവ് തെളിയിക്കുന്ന മെന്ന വാശിയോടെയുമാണ് മത്സരങ്ങളിൽ പങ്കാളികളായത്.

0

പത്തനംതിട്ട : ഭരണ ഭാഷാ വാരാചരണത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്കായി കേട്ടെഴുത്ത് ‘ ഫയൽ എഴുത്ത് – കവിതാലാപനം ഉൾപ്പെടെ മത്സരങ്ങൾ സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ ഭരണകൂടവും പബ്ലിക്ക് ഇൻഫെർമേഷൻ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർക്കായി മത്സരങ്ങൾ സംഘടിപ്പിച്ചത്‌.

പത്തനംതിട്ട കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ പങ്കാളികളായ ഉദ്യോഗസ്ഥർ തങ്ങളുടെ സ്ക്കുൾ കോളെജ് പoന കാലത്തെ അനുസ്മരിച്ചും മികവ് തെളിയിക്കുന്ന മെന്ന വാശിയോടെയുമാണ് മത്സരങ്ങളിൽ പങ്കാളികളായത്. കേട്ടെഴുത്ത് മത്സരത്തിൽ ഭരണ ഭാഷാ ശബ്ദതാരാവലിയിൽ നിന്നുള്ള വാക്കുകളാണ് ഉൾപ്പെടുത്തിയത്. മലയാളം ഫയലെഴുത്തിൽ കുറിപ്പ് ഫയൽ, നടപ്പ് ഫയൽ ഇവയുടെ മാതൃകയും ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് നടന്ന കവിതാ ആലാപന മത്സരം കാഴ്ച്ചക്കാർക്കും വെത്യസ്ഥ അനുഭവമായി. വിദധരായ വിധി കർത്താക്കളുടെ പാനൽ വിജയികളെ തിരഞ്ഞെടുക്കും.

You might also like

-