എഡിജിപി സുധേഷ്കുമാറിന്‍റെ മകള്‍ പോലീസ് ഡ്രൈവററെ മര്‍ദ്ദിച്ച കേസ് ; കേസന്വേഷണം ക്രൈംബ്രാഞ്ച് എഡിജിപി ദര്‍വേഷ് സാഹിബിന് കൈമാറിയേക്കും

ഡിജിപി ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ഈ കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊളളും

0

തിരുവന്തപുരം എഡിജിപി സുധേഷ്കുമാറിന്‍റെ മകള്‍ പോലീസ് ഡ്രൈവററെ മര്‍ദ്ദിച്ച കേസ് ഉയര്‍ന്ന ഉദ്യോഗസ്ഥന് കൈമാറിയേക്കും. കേസന്വേഷണം ക്രൈംബ്രാഞ്ച് എഡിജിപി ദര്‍വേഷ് സാഹിബിന് കൈമാറന്‍ ഉന്നത തലത്തില്‍ ആലോചന.ഡിജിപി ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ഈ കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊളളും. അനധികൃതമായി കൂടെ നിര്‍ത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സുധേഷ്കുമാര്‍ ഇന്നലെ മടക്കിയച്ചു.സുധേഷ്കുമാറിന്‍റെ നടപടി ക്യാമ്പ് ഫോളോവറന്‍മാരുടെ പട്ടിക തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ.സുധേഷ്കുമാറിനെ പോലീസിന് പുറത്തേക്ക് സ്ഥലം മാറ്റിയേക്കുംഎഡിജിപി സുധേഷ്കുമാരിന്‍റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച സാഹചര്യത്തിലാണ് കേസ് അന്വേഷണം കുറെ കൂടി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന നിഗമനത്തിലേക്ക് പോലീസ് തലപ്പത്ത് ആലോചന നടക്കുന്നത് .

നിലവില്‍ കേസ് അന്വേഷിക്കുന്നത് തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണറുടെ താല്‍കാലിക ചുമതല വഹിക്കുന്ന വ്യക്തിയാണ് .എന്നാല്‍ എഡിജിപിയുടെ മകള്‍ക്കെതിരായ പരാതി അതേ റാങ്കിലെങ്കിലും ഉളള വ്യക്തി അന്വേഷിക്കണമെന്ന അഭിപ്രായം പോലീസ് തലപ്പത്ത് ഉണ്ട്.

ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദെര്‍വേ‍ഷ് സാഹിബ് അന്വേഷണം ഏല്‍പ്പിക്കാനാണ് ആലോചന. ഡിജിപി തിരുവനന്തപുരത്ത് മടങ്ങിഎത്തിയാലുടന്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചേക്കും.മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അനധികൃതമായി കൂടെ നിര്‍ത്തിയിരിക്കുന്ന ക്യാമ്പ് ഫോളേവേ‍ഴ്സിന്‍റെ പട്ടിക തയ്യാറാക്കി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിന് പിന്നാലെ അനധികൃതമായി കൂടെ നിര്‍ത്തിയ മൂന്ന് പേ‍ാലീസുകാരെ സുധേഷ്കുമാര്‍ ക്യാമ്പിലേക്ക് മടക്കിയയച്ചു.ക‍ഴിഞ്ഞ ആറ് മാസത്തിനിടെ വീട്ട് ജോലിക്ക് നിയോഗിച്ച ഏട്ട് ക്യാമ്പ് ഫോളേവേ‍ഴ്സിനെ ആണ് ഇഷ്

കുറവിന്‍റെ പേരില്‍ സുധേഷ്കുമാര്‍ തന്‍റെ താ‍ഴെയുളള കമാന്‍ഡന്‍റമാരെ കൊണ്ട് പിരിച്ച് വീടിച്ചത്.പോലീസുകാരെ കൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നതും, അനധികൃതമായി വാഹനങ്ങള്‍ കൈവശം വെച്ചിരിക്കുന്നതടക്കമുളള ആരോപണങ്ങള്‍ നേരിടുന്ന സുധേഷ്കുമാറിന്‍റെ നടപടിയെ സര്‍ക്കാര്‍ ഗൗരവമായിട്ടാണ് വീക്ഷിക്കുന്നത് .സുധേഷ്കുമാറിനെ പോലീസിന് പുറത്തേക്ക് സ്ഥലം മാറ്റുന്നതടക്കമുളള ശിക്ഷാനടപടികള്‍ സര്‍ക്കാര്‍ ഗൗരവമായിട്ട് ആലോചിക്കുന്നതായും സൂചനയുണ്ട്.

You might also like

-