പോലീസുകാരനെ എ ഡി ജി പി യുടെ മകൾ മർദിച്ച കേസിൽ ഗവാസ്കറിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകൾ തന്റെ ഭർത്താവിനെ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഡ്രൈവറായ ഗവാസ്കറിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. ഗവാസ്കർക്കെതിരായ പരാതി പിൻവലിക്കണമെന്നും ഭാര്യ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. വ്യാഴാഴ്ച രാവിലെ കനകക്കുന്നിൽ വച്ചായിരുന്നു എഡിജിപിയുടെ മകൾ സ്നിഗ്ധ ഗവാസ്കറെ മർദിച്ചത്.
സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും ഗവാസ്കറുടെ ഭാര്യ പറഞ്ഞു. കേസ് അന്വേഷക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഡിസിആർബി ഡിവൈഎസ്പി പ്രതാപൻ നായർക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ ഗവസ്കറുടെ പരാതിയിലും സ്നിഗ്ധയുടെ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും പരാതി പ്രത്യേക സംഘം അന്വേഷിക്കും.