പുനർനിർമാണത്തിന് 25000 കോടി ലോകബാങ്ക്
ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേരള പുനര്‍നിര്‍മാണത്തിനുളള വായ്പ നിശ്ചയിക്കുക. പ്രളയ മേഖലകളില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു ലോകബാങ്ക്-എഡിബി സംഘം നാശനഷ്ടം തിട്ടപ്പെടുത്തിയത്.കേരളത്തിന്റെ പുനർനിർമാണത്തിന് 25000 കോടി വേണ്ടി വരുമെന്ന് ലോകബാങ്ക് - എഡിബി റിപ്പോര്‍ട്ട്.
തിരുവനന്തപുരം: കേരളത്തിന്റെ പുനർനിർമാണത്തിന് 25000 കോടി വേണ്ടി വരുമെന്ന് ലോകബാങ്ക് – എഡിബി റിപ്പോര്‍ട്ട്. കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച റിപ്പോര്‍ട്ട് ലോകബാങ്ക്-എഡിബി സംഘമാണ് സർക്കാരിന് സമർപ്പിച്ചത്. പ്രളയമേഖലകളിലെ 12 ദിവസത്തെ പഠനത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. വൈകീട്ട് സംസ്ഥാന സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷമാകും റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കുക.
ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേരള പുനര്‍നിര്‍മാണത്തിനുളള വായ്പ നിശ്ചയിക്കുക. പ്രളയ മേഖലകളില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു ലോകബാങ്ക്-എഡിബി സംഘം നാശനഷ്ടം തിട്ടപ്പെടുത്തിയത്. ജില്ലാ കളക്ടര്‍മാരും വിവിധ വകുപ്പുകളും നല്‍കിയ കണക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. അതേസമയം സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയാല്‍ മാത്രമെ കേരളത്തിന് ലോകബാങ്ക് അടക്കമുളള സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കാനാകൂ.