നടിയെ ആക്രമിച്ച കേസ് ഡിസംബര്‍ രണ്ടിന് ,പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ വിചാരണാ കോടതിയുടെ നിർദേശം .
വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സർക്കാരും സമർപ്പിച്ച ഹർജി തള്ളിയതിന് പിന്നാലെ തിങ്കളാഴ്ച മുതലാണ് കേസ് വീണ്ടും അതേ വിചാരണക്കോടതി പരിഗണിച്ച് തുടങ്ങിയത്
കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത്ഡിസംബര് രണ്ടിലേക്ക് മാറ്റി. പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ വിചാരണാ കോടതി നിർദേശിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിര്‍ദേശം നല്‍കിയത്. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സർക്കാരും സമർപ്പിച്ച ഹർജി തള്ളിയതിന് പിന്നാലെ തിങ്കളാഴ്ച മുതലാണ് കേസ് വീണ്ടും അതേ വിചാരണക്കോടതി പരിഗണിച്ച് തുടങ്ങിയത്.
കേസിൽ ക്രോസ് വിസ്താരത്തിന്റെ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് നടി ആരോപിച്ചിരിന്നു . അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾക്ക് പോലും കോടതി അനുവാദം നൽകി. സ്വഭാവശുദ്ധിയെ പറ്റിയുള്ള ചോദ്യങ്ങൾ പോലും അനുവദിക്കപ്പെട്ടു. 40ലധികം അഭിഭാഷകർ വിചാരണ നടക്കുമ്പോൾ കോടതി മുറിയിലുണ്ടായി. പ്രതിഭാഗത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യങ്ങൾ ഉണ്ടായി. വിസ്താരം സ്റ്റേ ചെയ്തിട്ടും പല ഉപഹർജികളും വിചാരണക്കോടതി പരിഗണിച്ചെന്നും നടി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തിൽ ആയിരുന്നുവെന്നും വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്നുമായിരുന്നു സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചത്.എന്നാൽ സർക്കാരും ആവലാതിക്കാരിയും നൽകിയ ഹർജി പുതിയ കിഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹർജി തള്ളുകയായിരുന്നു