ചന്ദനമോഷണകേസിലെ പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു
ചൊവ്വാഴ്ച്ച വൈകുന്നേരം രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മിഷ്യന്‍ വയല്‍ ഭാഗത്തുള്ള ക്ഷേത്രത്തിന് സമീപത്ത് വച്ച് ജയകുമാറിയും ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളെയും മോട്ടോര്‍ സൈക്കിളില്‍ വരുമ്പോള്‍ ചന്ദനവുമായി പിടികൂടി. കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ സെല്ലില്‍ കഴിഞ്ഞിരുന്ന പ്രതിയെ തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചാനല്‍മട് ഭാഗത്തുള്ള വീട്ടിലെത്തിയപ്പോള്‍ പ്രതി വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ഇടുക്കി ,മറയൂർ | തൊണ്ടിമുതല്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടു
മറയൂര്‍ | മറയൂരില്‍ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത പ്രതി ഓടി രക്ഷപ്പെട്ടു. മറയൂര്‍ മിഷ്യന്‍വയല്‍ ജയകുമാര്‍ ആണ് വനംവകുപ്പ് കസ്റ്റഡിയില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. തെളിവെടുപ്പിനിടെ കടന്നു കളഞ്ഞ പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മറയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
സംഭവത്തെ കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ; ചൊവ്വാഴ്ച്ച വൈകുന്നേരം രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മിഷ്യന്‍ വയല്‍ ഭാഗത്തുള്ള ക്ഷേത്രത്തിന് സമീപത്ത് വച്ച് ജയകുമാറിയും ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളെയും മോട്ടോര്‍ സൈക്കിളില്‍ വരുമ്പോള്‍ ചന്ദനവുമായി പിടികൂടി. കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ സെല്ലില്‍ കഴിഞ്ഞിരുന്ന പ്രതിയെ തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചാനല്‍മട് ഭാഗത്തുള്ള വീട്ടിലെത്തിയപ്പോള്‍ പ്രതി വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതിയുടെ വീടിന്റെ പരിസരത്ത് തെരച്ചില്‍ നടത്തിയപ്പോള്‍ ഇയാള്‍ നട്ടുവളര്‍ത്തിയ ആറ് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഇതനെ തുടര്‍ന്ന് മറയൂരിലെ എക്സൈസ് സംഘത്തെ വിളിച്ചുവരുത്തി എക്സൈസ് സംഘം മൊഴിയെടുത്ത് കൊണ്ടിരിക്കുന്നതിനിടെ തുപ്പണം എന്ന് പറഞ്ഞ് പുറത്തേക്ക് നീങ്ങിയ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നതിങ്ങനെ പ്രതിയെ അറസ്റ്റ് ചെയ്തത് കാന്തല്ലൂരിലെ വനപാലക സംഘമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരുന്നു പ്രതി കൈവിലങ്ങ് വച്ചിട്ടില്ലായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രതിയുടെ വീട്ടുവളപ്പില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ജയകുമാറിന്റെ വീടിന്റെ കുറച്ചകലയുടെ ആള്‍ താമസം ഇല്ലാത്ത പറമ്പില്‍ നിന്നുമാണ് അഞ്ച് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. എക്സൈസ് സംഘം നടത്തിയ അന്വേഷണത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത് നിലവില്‍ വിദേശത്ത് ജോലിചെയ്യുന്ന ഗീതയുടെ വീട്ടുവളപ്പില്‍ നിന്നുമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തിയാലെ പ്രതിയെ സ്ഥിതീകരിക്കാന്‍ കഴിയു എന്ന് അസി എക്സൈസ് ഇന്‍സ്പെക്ക്ടര്‍ നാരായണന്‍ പറഞ്ഞു
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ മധുകുമാര്‍ പി ജെ, രാധാകൃഷണന്‍, ഷൈരാജ് എം, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ ഐ റഷീദ്, അനില്‍ലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ജയകുമാറിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ കണ്ടെത്തുന്നതിനായി മറയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു