5 എണ്ണം വിട്ട് 500 കിലോമീറ്റർ ഓടിച്ചിട്ടുണ്ട് എന്ന് ഗീർവാണം വിടുന്നതും  ഫാഷൻ തന്നെ

മദ്യപിച്ച് അപകടം വരുത്തിയാൽ അതിന്റെ ശിക്ഷ വേറെ. അതൊക്കെ വെറും പെറ്റിക്കേസല്ലെ.മദ്യപിച്ച് മദോന്മത്തനായ്, തന്നെ തന്നെ നിയന്ത്രിക്കാൻ കഴിവില്ലാതെ, പൊതുവഴിയിൽ, അശ്രദ്ധമായും, അപകടകരമായും വാഹനം ഓടിച്ച് ,ഇടിച്ച് ആള് മരണപ്പെട്ടാൽ 304 A IPC വകുപ്പിലും കുടുതലായ കേസ് എടുക്കാം. ജാമൃത്തിലും പോരാം.പക്ഷേ രക്തം പരിശോനേക്ക് എടുക്കും

0

അഡ്വ : എൻ സി രാജേഷ്

“കുറച്ച് നിയമം കൂടി പഠിക്കുന്നതും പ്രചരിപ്പിക്കുന്നതും ഇത്തരുണത്തിൽ നല്ലതാണ്.മദ്യപിച്ച് വണ്ടി കാലങ്ങളായി ഓടിച്ച് ബുദ്ധിപരമായി വീട്ടിൽ എത്തിയ മഹാന്മാരുടെ നാടാണ് നമ്മൾ ജീവിക്കുന്നത്.
5 എണ്ണം വിട്ട് 500 കിലോമീറ്റർ ഓടിച്ചിട്ടുണ്ട് എന്ന് ഗീർവാണം വിടുന്നതും ഒരു കാലത്ത് ഫാഷൻ തന്നെയായിരുന്നു.അവരൊക്കെ ഇപ്പോൾ മാന്യന്മാരായ് പുറത്തേയ്ക്ക് യാത്ര പോകുമ്പോൾ ഡ്രൈവറെയും കൂട്ടി നിയമം അനുസരിച്ചു തുടങ്ങി.

ബാറിൽ പോയാലും ഡ്രൈവർ വണ്ടിയും നോക്കി ഇരുന്നോളും. ഇടയ്ക്ക് അയാൾ വണ്ടിയിൽ ഉണ്ടോ എന്ന് നോക്കിയാൽ മതി.മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിയമ നിഷേധവും, കുറ്റകരവുമാണ്.പിടിക്കപ്പെട്ടാൽ ഊത്തു മെഷീനിൽ അലാറം അടിച്ചാൽ പോരാ, രക്തം പരിശോധിച്ച് നിശ്ചിത അളവിൽ വീര്യം അകത്താക്കിയാൽ മാത്രം ശിക്ഷ വിധിക്കാൻ പാടുള്ളു.

മദ്യപിച്ച് അപകടം വരുത്തിയാൽ അതിന്റെ ശിക്ഷ വേറെ. അതൊക്കെ വെറും പെറ്റിക്കേസല്ലെ.മദ്യപിച്ച് മദോന്മത്തനായ്, തന്നെ തന്നെ നിയന്ത്രിക്കാൻ കഴിവില്ലാതെ, പൊതുവഴിയിൽ, അശ്രദ്ധമായും, അപകടകരമായും വാഹനം ഓടിച്ച് ,ഇടിച്ച് ആള് മരണപ്പെട്ടാൽ 304 A IPC വകുപ്പിലും കുടുതലായ കേസ് എടുക്കാം. ജാമൃത്തിലും പോരാം.
പക്ഷേ രക്തം പരിശോനേക്ക് എടുക്കും.

മോട്ടോർ വാഹന നിയമത്തിലെ S 204 പ്രകാരം പോലീസിന് രക്ത സാമ്പിൾ ആവശ്യപ്പെടാം.രക്തം ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധവും, തനിക്കെതിരെ താൻ തന്നെ തെളിവ് നൽകാൻ ബാദ്ധ്യസ്ഥനല്ല എന്ന് ക്രിമിനൽ കേസിലെ പ്രതികൾക്ക് പറയാൻ പറ്റില്ല.5.53 Cr P C പ്രകാരം അന്വേഷണ ഭാഗമായ് മെഡിക്കൽ എക്സാമിനേഷന്, രക്തം, ശുക്ളം, മുടി, നഖം തുടങ്ങിയവ അന്വേഷണ ഉദ്യോഗസ്ഥന് എടുക്കാം.അപ്രകാരമെടുക്കുന്നത് തന്റെ സ്വകാര്യതക്ക് എതിരാണ് എന്ന് പറയാൻ പറ്റുമോ?10 വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് വെറുതെ രാവിലെ മുതൽ കോടതി പിരിയുന്നതുവരെ ശിക്ഷയും, ഒരു രൂപ പിഴയും മാത്രം വിലിക്കാവുന്ന വെറും പെറ്റിക്കേസാണോ?ചിലരങ്ങനെ തള്ളുന്നുണ്ട്.
അപകട സമയത്ത് പ്രതിക്ക് താൻ മദ്യപിച്ച് മദോന്മത്തനായ അവസ്ഥയിലായിരുന്നു എന്ന് വാദിക്കാൻ തടസ്സമില്ല.

General exemption.

Culpable homicide not amounting to murder is a serious offence. Not a petty matter.

You might also like

-