കാസർകോട് ജീപ്പും ടിപ്പർ ലോറിയും കുട്ടിയിടിച്ച് അഞ്ചു മരണം

അമിത വേഗത്തിൽ എത്തിയ ടിപ്പർ ലോറി ജീപ്പിലിടിച്ചാണ് അപകടമുണ്ടായത്

0

കാസർകോട് : കാസർകോട്  ഉപ്പളയിൽ കർണാടക അതിർത്തിയിൽ നയന ബസാറിൽടിപ്പർ ലോറിയും ജീപ്പ് കുട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു അമിത വേഗത്തിൽ എത്തിയ ടിപ്പർ ലോറി ജീപ്പിലിടിച്ചാണ് അപകടമുണ്ടായത് ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു പ്രദേശത്തു കനത്ത മഴയായതിനാൽ എതിരെയുള്ള വാഹനം കാണാൻ കഴിയാതെ അപകടമുണ്ടായതാണെന്നാണ് പ്രഥമിക വിലയിരുത്തൽ . അപകടത്തിൽ ഏഴുപേർക്ക് പരിക്കുണ്ട് ഇവരിൽ മിക്കവരുടെയും നില ഗുരതരമാണെന്നാണ് റിപ്പോർട്ട് മരിച്ചവരെല്ലാം കർണാടക സ്വദേശികളാണ്. മരിച്ച അഞ്ചു പേരും ജീപ്പ് യാത്രികരാണ്മംഗളൂരുവിൽനിന്ന്  ട്രാവലർ ജീപ്പിൽ പാലക്കാട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് കുടുംബം അപകടത്തിൽ പെട്ടത്. ലോറിയും കർണാടക റജിസ്ട്രേഷനിലുള്ളതാണ്. അഞ്ച് പേരും തൽക്ഷണം മരിച്ചു. പരിക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. നാട്ടുകാരും പൊലീസും അഗ്നി രക്ഷാ സേനയും  ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

You might also like

-