എസ്എഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു; സംസ്ഥാന വ്യാപകമായി ഇന്ന് എസ്എഫ്‌ഐ പഠിപ്പ്മുടക്ക്; പ്രതികളായ ക്യാമ്പസ്ഫ്രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമാണ് രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയായ അഭിമന്യു
എറണാകുളം: മഹാരാജാസ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനെ കുത്തിക്കൊന്നു. ഇടുക്കി വട്ടവട സ്വദേശി അഭിമന്യു ആണ് മരിച്ചത്.
എൻഡിഎഫ് പ്രവർത്തകരാണ് കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പൊലീസിന്റെ പിടിയിലായി.
കോട്ടയം സ്വദേശി ബിലാൽ ഫോർട്ട് കൊച്ചി സദേശി റിയാസ് എന്നിവരാണ് പിടിയിലായത്. ആക്രമണത്തിൽ മറ്റൊരു എസ്എഫ്ഐ പ്രവർത്തകന് കുടി പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ കോട്ടയം സദേശി അർജുൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോസ്റ്റർ ഒട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം രാത്രി 12 മണിയോടെയാണ് ഇരുവർക്കും കുത്തേറ്റത്.
എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമാണ് രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയായ അഭിമന്യുഅഭിമന്യു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മുതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞ് ഒട്ടേറെ നേതാക്കളും പ്രവർത്തകരും ആശുപത്രിയിലെത്തി.സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. മറ്റ് അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളേജ് രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. എസ് എഫ് ഐ നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്ന് എസ് എഫ് ഐ അറിയിച്ചു