ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ നിടയിൽ അപകടം :അഭിലാഷ് ടോമി സുരക്ഷിതൻ; പായ് വഞ്ചിയിലെ ഭക്ഷണം പരിമിതമാണെന്നും സന്ദേശം
അഭിലാഷ് ടോമിയെ കണ്ടെത്താൻ ഇന്ത്യൻ നാവികസേനയുടെ കപ്പലായ INS സത്പുര പുറപ്പെട്ടിട്ടുണ്ട്. ഗോൾഡൻ ഗ്ലോബ് പായ് വഞ്ചി യാത്രയ്ക്കിടെ കടൽ ക്ഷോഭത്തിൽ പെട്ട് അഭിലാഷ് ടോമിക്ക് പരുക്കേൽക്കുകയും വഞ്ചി തകരുകയും ചെയ്യുകയായിരുന്നു.
പെർത്ത്: പായ് വഞ്ചിയുമായി ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ പങ്കെടുക്കുന്ന അഭിലാഷ് ടോമി സുരക്ഷിതൻ. പെർത്തിൽ നിന്നു 3000 കിലോമീറ്റർ പടിഞ്ഞാറു വെച്ചാണ് അപകടമുണ്ടായത്. അഭിലാഷ് സഞ്ചരിച്ചിരുന്ന ‘തുരിയ’ കപ്പൽ കഴിഞ്ഞദിവസം അപകടത്തിൽ തകർന്നിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ തെക്കു ഭാഗത്ത് ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 1900 നോട്ടിൽ മൈൽ അകലെയാണ് ഇപ്പോൾ അഭിലാഷ് ടോമി.
ഗോൾഡൻ ഗ്ലോബ് അന്താരാഷ്ട്ര പായ് വഞ്ചി മത്സരത്തിനിടെ ആയിരുന്നു അപകടം. അഭിലാഷ് സുരക്ഷിതനാണെന്ന് സന്ദേശം ലഭിച്ചു. അഭിലാഷ് ടോമിയെ കണ്ടെത്താൻ ഇന്ത്യൻ നാവികസേനയുടെ കപ്പലായ INS സത്പുര പുറപ്പെട്ടിട്ടുണ്ട്. ഗോൾഡൻ ഗ്ലോബ് പായ് വഞ്ചി യാത്രയ്ക്കിടെ കടൽ ക്ഷോഭത്തിൽ പെട്ട് അഭിലാഷ് ടോമിക്ക് പരുക്കേൽക്കുകയും വഞ്ചി തകരുകയും ചെയ്യുകയായിരുന്നു.
അഭിലാഷിന്‍റെ സാറ്റലൈറ്റ് ഫോൺ സജീവമാണ്. ഓസ്ട്രേലിയൻ റെസ്ക്യൂ കോർഡിനേറ്റിംഗ് സെന്‍ററിന്‍റെയും ഇന്ത്യൻ നാവികസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
അവസാനം നൽകിയ സന്ദേശത്തിൽ തനിക്ക് കാര്യമായ പരുക്കുണ്ടെന്ന് അഭിലാഷ് ടോമി പറയുന്നു. പായ് വഞ്ചിയുടെ തൂണു തകർന്ന് മുതുകിന് ഗുരുതര പരുക്കേറ്റു. അതിശക്തമായ കാറ്റിൽ 14 മീറ്റർ വരെ തിരമാല ഉയരുന്നു. കൈയിൽ കരുതിയിരുന്ന പോപ് കോൺ തീർന്നെന്നും പായ് വഞ്ചിയിലെ ഭക്ഷണം പരിമിതമാണെന്നും സന്ദേശം അഭിലാഷ് ടോമി സന്ദേശത്തിൽ അറിയിച്ചിട്ടുണ്ട്,
ജൂലൈ ഒന്നിന് ഫ്രാൻസിലെ സാബ്ലെ ദൊലാൻ തുറമുഖത്തു നിന്നാണ് പ്രയാണം തുടങ്ങിയത്. ഒരിടത്തും നിർത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തുകയാണ് ലക്ഷ്യം. 50 വർഷം മുമ്പത്തെ കടൽ പര്യവേക്ഷണ സമ്പ്രദായമാണ് പ്രയാണത്തിൽ അവലംബിക്കുന്നത്. ഇതിനിടയിൽ മൽസരത്തിൽ നിന്ന് ഏഴുപേർ പിൻമാറി. നിലവിൽ മൂന്നാം സ്ഥാനത്താണ് അഭിലാഷ്.
ഗോൾഡൻ ഗ്ലോബ് റേസിലെ വേഗ റെക്കോർഡിന് ഉടമയാണ് അഭിലാഷ്. കഴിഞ്ഞദിവസം 24 മണിക്കൂറിനിടെ 194 മൈൽ പിന്നിട്ടായിരുന്നു റെക്കോർഡ് കുറിച്ചത്