ദായേ ചുഴലിക്കാറ്റ്; 25 ന് കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ‘യെല്ലോ അലര്‍ട്ട്’

ടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 11 സെന്റീമീറ്റര്‍ വരെ മഴപെയ്യുമെന്നാണ് കരുതുന്നത്.

0

തിരുവനതപുരം :ഒഡീഷ തീരത്ത് വീശിയടിച്ച ദയേ ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ കനത്തമഴയിലും വന്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. മല്‍ഖന്‍ഗിരി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിയ 150 ഓളം പേരെ രക്ഷപ്പെടുത്തി. പലസ്ഥലങ്ങളിലും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വൈദ്യുതിബന്ധവും തകരാറിലായിരിക്കുകയാണ്. ദുരന്തനിവാരണസേനയെ വിവിധ ജില്ലകളിലായി വിന്യസിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.ഒഡീഷയില്‍ പേമാരിക്ക് കാരണമായ ദായേ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം, വരുന്ന 25ന് സംസ്ഥാനത്ത് ഏതാനും ചിലഭാഗങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 11 സെന്റീമീറ്റര്‍ വരെ മഴപെയ്യുമെന്നാണ് കരുതുന്നത്.

ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ-പടിഞ്ഞാറ് രൂപംകൊണ്ട ന്യൂനമര്‍ദം വ്യാഴാഴ്ച രാത്രിയാണ് ശക്തമായ ചുഴലിക്കാറ്റായി ഒഡീഷയിലെ ഗോപാല്‍പുരില്‍ കരയിലേക്ക് കടന്നത്. ഒഡിഷയില്‍ അതിശക്തമായ മഴയാണ് പെയ്തത്. തിങ്കളാഴ്ചയോടെ ഇത് കിഴക്കന്‍ രാജസ്ഥാനും കടന്ന് ദുര്‍ബലമാവും. എന്നാല്‍, കര്‍ണാടകംമുതല്‍ കന്യാകുമാരിവരെ ന്യൂനമര്‍ദപാത്തി രൂപംകൊള്ളാന്‍ സാധ്യതയുണ്ട്. ശ്രീലങ്കയില്‍നിന്ന് കന്യാകുമാരി ഭാഗത്തേക്ക് അന്തരീക്ഷച്ചുഴിയും രൂപംകൊള്ളും. ഇത് കേരളത്തില്‍ കൂടുതല്‍ മഴപെയ്യാന്‍ കാരണമായേക്കും

You might also like

-