“ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറയാൻ അത് പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ലെന്ന് ” എ പി അബ്ദുൾകുട്ടി
ലോക്സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണത്. ആ നിയമം നടപ്പിലാക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രിക്ക് പാർട്ടി സെക്രട്ടറി പണിക്കു പോകാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു
കോഴിക്കോട് : ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറയാൻ അത് പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ലെന്ന് അബ്ദുള്ളക്കുട്ടിപറഞ്ഞു . ലോക്സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണത്. ആ നിയമം നടപ്പിലാക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രിക്ക് പാർട്ടി സെക്രട്ടറി പണിക്കു പോകാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.സംസ്ഥാനത്തെ വികസനം യു ഡി എഫും എൽ ഡി എഫും മാറിമാറി ഭരിച്ച് മുരടിപ്പിച്ചു. പുതിയ ഒരു ഭരണം കേരളത്തിൽ ഉണ്ടായാൽ മാത്രമേ ഇത് മാറുകയുള്ളൂ. ഹിന്ദുക്കൾ ഭൂരിപക്ഷമായി രാജ്യത്ത് തുടരുന്നിടത്തോളം കാലം മതേതരത്വം നിലനിൽക്കും. എന്നാൽ, ന്യൂനപക്ഷം ഭൂരിപക്ഷമായാൽ മതേതരത്വം തകരുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു
ഇന്ത്യയിലെ പോലെ മത സ്വാതന്ത്ര്യമുള്ള രാജ്യം ലോകത്ത് വേറെ എവിടെയുമില്ല. കേന്ദ്ര സർക്കാരിന് എതിരെയുള്ള പച്ചയായ രാഷ്ട്രീയമാണ് സംസ്ഥാനത്തെ മുസ്ലിം പള്ളികളിൽ ഇമാം പറയുന്നത്. ഭൂരിപക്ഷത്തിന്‍റെ പീഡനം സമീപരാജ്യങ്ങളിൽ ഏറ്റുവാങ്ങി ഇന്ത്യയിലെത്തുന്നവർക്കുള്ള കാരുണ്യമാണ് പൗരത്വനിയമഭേദഗതിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് എതിരെയും അബ്ദുള്ളക്കുട്ടി കടുത്ത വിമർശനം ഉന്നയിച്ചു. വി എസിന്‍റെ അത്രയും മുസ്ലിം വിരോധമുള്ള രാഷ്ട്രീയക്കാരൻ കേരളത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് എതിരെയും അബ്ദുള്ളക്കുട്ടി കടുത്ത വിമർശനം ഉന്നയിച്ചു. വി എസിന്‍റെ അത്രയും മുസ്ലിം വിരോധമുള്ള രാഷ്ട്രീയക്കാരൻ കേരളത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ വിശദീകരണം നൽകുന്നതിന് മുക്കത്ത് സംഘടിപ്പിച്ച ദേശഭക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോൾ ആയിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന.