ചിന്നക്കനാലിൽ നിന്നും കുടിയിറക്കിയ ആദിവാസി നേതാവ് വില്ലേജ്ജ് ഓഫീസ് പടിക്കൽ നിരാഹാര സമരം ആരംഭിച്ചു

ഭൂരഹിതരുടെ പട്ടികയിൽ ഉൾപ്പെടുത്താതെ ഇദ്ദേഹത്തെ കൈയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തി ജില്ലാഭരണകൂടം ചിന്നക്കനാലിൽ നിന്നും കുടിയിറക്കത്തിയത് .ജില്ലാഭരണകൂടത്തിന്റെ പ്രതികാര നടപടിയിൽ വഴിയാധാരമായ തനിക്ക് ഇടുക്കി വില്ലേജ് ഓഫീസറും ITDP ഓഫീസറും ഉണ്ടെന്ന് പറയുന്ന കോടികളുടെ ആസ്തി യും ഭൂമിയും എവിടെയെന്നു കാണിച്ചുതരണമെന്നും അങ്ങനെ ഒരു ഭൂമിയുണ്ടെങ്കിൽ ആ ഭൂമി തനിക്ക് വീണ്ടെടുത്തു തരണമെന്നുമാണ് എ ഡി ജോസാന്റ ആവശ്യം

0

ഇടുക്കി | കോടിശ്വരനെന്നു മുദ്രകുത്തി ജില്ലാഭരണകൂടം ചിന്നക്കനാലിൽ നിന്നും കൂടിയിറക്കപ്പെട്ടാ ആദിവാസി നേതാവും പട്ടിക വർഗ്ഗ ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടുമായ എ ഡി ജോൺസൺ ഒരു ദിവസത്തെ സൂചന സത്യാഗ്രഹ സമരത്തിന് പിന്നാലെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു . ഇന്നലെ ഇടുക്കി വില്ലേജ്ജ് ഓഫീസ് പടിക്കൽ ഒറ്റയാൾ സമരം നടത്തിയെങ്കിലും അതിക്രതരുടെ
ഭാഗത്തുനിന്നും നടപടി ഉണ്ടാക്കാത്തതിനെ തുടർന്നാണ് ഇന്ന് പുലർച്ചെ മുതൽ ജോൺസൺ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിട്ടുള്ളത് . എ ഡി ജോണ്സന് മണിയാറാം കുടിയിൽ സ്വന്തമായി ഭൂമിയും കോടികളുടെ ആസ്തിയുണ്ടെന്നു കാണിച്ചു ജില്ലാഭരണകൂടം കോടതിയിൽ റിപോർട്ട് സമർപ്പിച്ചതിനെത്തുടർന്നാണ്. ഭൂരഹിതരുടെ പട്ടികയിൽ ഉൾപ്പെടുത്താതെയും ഇദ്ദേഹത്തെ കൈയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയും ജില്ലാഭരണകൂടം ചിന്നക്കനാലിൽ നിന്നും കുടിയിറക്കിയത് .ജില്ലാഭരണകൂടത്തിന്റെ പ്രതികാര നടപടിയിൽ വഴിയാധാരമായ തനിക്ക് ഇടുക്കി വില്ലേജ് ഓഫീസറും ITDP ഓഫീസറും ഉണ്ടെന്ന് പറയുന്ന കോടികളുടെ ആസ്തി യും ഭൂമിയും എവിടെയെന്നു കാണിച്ചുതരണമെന്നും അങ്ങനെ ഒരു ഭൂമിയുണ്ടെങ്കിൽ ആ ഭൂമി തനിക്ക് വീണ്ടെടുത്തു തരണമെന്നുമാണ് എ ഡി ജോൺസന്റെ ആവശ്യം, ഇല്ലായെങ്കിൽ തന്നെ കുടിയിറക്കിയ നടപടി  റദ്‌ചെയ്ത പട്ടയം നൽകണമെന്നുമാണ് ഇയാളുടെ ആവശ്യം.ചിന്നക്കനാലിൽ ആദിവാസികൾക്ക് അനുവദിച്ച നുറുകണക്കിന് ഏക്കർ ഭൂമി രാഷ്ട്രീയ നേതാക്കളും വൻകിട മുതലായിമാരും കയ്യേറിയതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത ജില്ലാഭരണകൂടം കയ്യേറ്റക്കാരുടെ ആവശ്യപ്രകാരമാണ് ഭൂമിക്ക് അർഹതപ്പെട്ട ആദിവാസികളെയും സാധാരണ കർഷകരെയും കുടിയിറക്കുന്നതെന്ന ആരോപണം ശക്തമാണ് .

ഹൈക്കോടതിയിൽ എ ഡി ജോൺസൺ നൽകിയ ഹർജിയിൽ മുൻവിധികൾ ഇല്ലാതെ ഇയാൾക്ക് ഭൂമിനൽകണമെന്ന ഉത്തരവ് നിലനിൽക്കെയാണ് തനിക്കെതിരെ ജില്ലാകളക്ടറും സംഘവും കൃത്രിമ രേഖകൾ ഉണ്ടാക്കി കയ്യേറ്റക്കാരനായി ചിത്രീകരിച്ച്‌ കുടിയൊഴിപ്പിച്ചത് . . ജില്ലാഭരണകൂടം തനിക്ക് ഉണ്ടെന്ന് കണ്ടെത്തിയ ഭൂമി അടിയന്തിരമായി ഏല്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ഇടുക്കി വില്ലേജ് ഓഫീസിനുമുമ്പിൽ നടത്തിവന്നിരുന്ന സമരം, ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്ന് ഇന്നുമുതൽ മുതൽ നിരാഹാര സമരത്തിലേക്ക് കടക്കുകയായിരുന്നു .
ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി കണ്ടെത്തി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി ജോൺസന്റെ നേതൃത്തത്തിലുള്ള പട്ടികവർഗ്ഗ ഏകോപന സമിതിയുടെ നേതൃത്തത്തിൽ നടത്തിയ ഭൂ സമരത്തിന്റെ ഫലമായാണ് ചിന്നക്കനിൽ 1490 ഏക്കർ ഭൂമി ആദിവാസികൾക്ക് വിതരണം ചെയ്യുന്നതിനായി 2002 എ കെ ആന്റണി സർക്കാർ അനുവദിക്കുന്നത് . 566 പേർക്ക് ചിന്നക്കനാലിൽ ഭൂമി വിതരണം ചെയ്തു വെങ്കിലും സമരത്തിന് നേതൃത്തം കൊടുത്ത എ ഡി ജോസൻസൺ അടക്കമുള്ള ഭൂരഹിതരായ ആദിവാസിനേതാക്കൾക്ക് ഭൂമി നല്കാൻ സർക്കാർ തയ്യാറായിരുന്നില്ല . മാത്രമല്ല അവർ അന്നുവരെ താമസിച്ചിരുന്ന ഭൂമിയിൽനിന്നും കുടിയിറക്കുകയും ചെയ്യുകയുണ്ടായി ചിന്നക്കനാലിൽ ഭൂമി അനുവദിച്ചു തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു കുടിയിറക്കിയത് .ചിന്നക്കനാലിലിന് സമീപം പന്തടിക്കളം എന്ന പ്രേദേശത്തായിരിന്നു ജോൺസൺ അടക്കം 36 കുടുംബങ്ങൾ താമസിച്ചിരുന്നത് .ഇവരെയാണ് ചിന്നക്കനാലിൽ ഭൂമി നൽകാമെന്ന് പറഞ്ഞു 2003 ൽ കുടിയിറക്കിയത് .കുടിയിറക്കപ്പെട്ട ആളുകൾ ഇപ്പോഴും ഭൂമിക്കായി സമരത്തിലാണ് .36 ആദിവാസികുടുംബങ്ങളെ കുടിയൊഴിപ്പിക്കപ്പെട്ടതിൽ പലരുടെയും പേരിൽ ഗുണ്ടാ ആക്റ്റ് അനുസരിച്ച് കേസെടുക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയുണ്ടായി. കേസുകൾ ഉണ്ടാകിലും മറ്റെങ്ങും പോകാൻ നിവർത്തിയില്ലാത്തതിനാൽ എ ഡി ജോൺസൺ ചിന്നക്കനാലിൽ തുടരുകയായിരുന്നു. ഇവിടേ നിന്നാണ് എ ഡി ജോൺസണെ രണ്ടാഴ്ചമുമ്പ് ജില്ലാഭരണകൂടം കുടിയിറക്കിയത് . മുൻ വിധികൾ ഇല്ലാതെ എ ഡി ജോൺസനും കുടുംബത്തിനും പട്ടയം നൽകണമെന്ന ഹൈകോടതി കോടതി നിർദേശം നിലനിക്കെയാണ് ജില്ലാഭരണകൂടത്തിന്റെ കുടിയിറക്കൽ നടപടി .

നിരാഹാര സമരം ഗോത്ര വന്നാവകാശ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ശ്രീ. K.K അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. പട്ടിക വർഗ്ഗ ഏകോപനസമിതി സംസ്ഥാന സെക്രട്ടറി, സാറാമ്മ ജോസഫ്, ജില്ലാ പ്രസിഡന്റ് വിസൺ സമുവേൽ എന്നിവർ സംസാരിച്ചു. ഭൂമി ഏൽപ്പിച്ചു തരുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് സമരനായകൻ A.D ജോൺസൺ അറിച്ചു. നിരാഹാര സമരത്തിന് ഐക്യധാർട്യം പ്രഖ്യപിച്ചുകൊണ്ട് സിറ്റീസൻ ഫോറം ഇൻ ഡ്യ ശ്രീ. രാജൂ സേവ്യർ പ്രസംഗിച്ചു.

You might also like

-