പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് ടെക്സ്റ്റ് സന്ദേശം അയച്ച അധ്യാപകന്‍ ജയിലില്‍

വിദ്യാര്‍ഥിയുടെ ഫോണ്‍ പരിശോധിച്ച പൊലീസ്, അധ്യാപകന്‍ വിദ്യാര്‍ഥിക്കയച്ച അസഭ്യ ഭാഷയിലുള്ള സന്ദേശങ്ങളും ചിത്രങ്ങളും കണ്ടെത്തിയിരുന്നു.

0

ഒക്ലഹോമ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് ലൈംഗീകച്ചുവയുള്ള സന്ദേശം അയച്ച സ്റ്റിഗ്ലര്‍ ഹൈസ്കൂള്‍ അധ്യാപകനെ പൊലീസ് അറസ്റ്റ ചെയ്തു ജയിലിലടച്ചു.

47 വയസ്സുള്ള വില്യം സെല്‍ഫാണ് ഒക്ടോബര്‍ 15ന് അറസ്റ്റിലായതെന്ന് ഹാസ്ക്കല്‍ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

വിദ്യാര്‍ഥിയുടെ ഫോണ്‍ പരിശോധിച്ച പൊലീസ്, അധ്യാപകന്‍ വിദ്യാര്‍ഥിക്കയച്ച അസഭ്യ ഭാഷയിലുള്ള സന്ദേശങ്ങളും ചിത്രങ്ങളും കണ്ടെത്തിയിരുന്നു.

ഒക്ലഹോമ സ്‌റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയയ്ക്കുന്നതു കുറ്റകരമാണെന്നു കണ്ടെത്തുകയും തുടര്‍ന്ന് അധ്യാപകനെ അറസ്റ്റു ചെയ്യുകയായിരുന്നു.

സോഷ്യല്‍ മീഡിയായുടെ ഉപയോഗം വര്‍ധിച്ചതോടെ സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് ശ്രദ്ധക്കാണിക്കാത്തവര്‍ക്ക് ഇതൊരു മുന്നറിയിപ്പു കൂടിയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ലൈംഗിക ചുവ കലര്‍ന്ന സന്ദേശം അയയ്ക്കുന്നത് കുറ്റകരമാണെന്നും, പിടിക്കപ്പെട്ടാല്‍ ജയിലില്‍ കഴിയേണ്ടിവരുമെന്നത്് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു.

You might also like

-