ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടശേഷം കോളജ് കെട്ടിടത്തില്‍നിന്ന് ചാടി വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം

മുട്ടില്‍ ഡബ്യൂഎംഒ കോളജിലെ അവസാനവര്‍ഷ ബിരുദ വിദ്യാർത്ഥിനിയായ 20 കാരിയാണ് മൂന്നുനില കെട്ടിടത്തില്‍നിന്ന് ചാടിയത്

0

കൽപ്പറ്റ | ആത്മഹത്യ ചെയ്യുന്നതായി സൂചന നൽകി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ഇട്ടശേഷം വയനാട് കൽപറ്റയിൽ കോളജ് കെട്ടിടത്തില്‍നിന്ന് ചാടി വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം. മുട്ടില്‍ ഡബ്യൂഎംഒ കോളജിലെ അവസാനവര്‍ഷ ബിരുദ വിദ്യാർത്ഥിനിയായ 20 കാരിയാണ് മൂന്നുനില കെട്ടിടത്തില്‍നിന്ന് ചാടിയത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനടക്കം പരിക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് മുമ്പ് ആത്മഹത്യയുമായി ബന്ധപ്പെട്ട ചില സ്റ്റോറികള്‍ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നതായാണ് വിവരം. ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
You might also like