കൂടത്തായി കൊലപാതക പരമ്പര ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ നടപടിയുണ്ടായേക്കും ജയശ്രീയും ജോളിയും ഉറ്റ സുഹൃത്തുക്കള്‍
ജോളിയുമായി നിരസ്സമുണ്ടായ ശേഷം ഒരിക്കൽ ജോളി വീട്ടില്‍ വന്ന് പോയതിന് പിന്നാലെ തന്റെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്നുവെന്നാണ് അന്വേഷണ സംഘത്തിന് മുന്‍പാകെ ജയശ്രീ നല്‍കിയ മൊഴിനൽകിയിട്ടുണ്ട്
താമരശ്ശേരി :സ്വത്തു തട്ടിയെടുക്കാൻ ഒസ്യത്തുണ്ടാക്കാൻ ജോളിയെ സഹായിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ ക്കെതിരെ അന്വേഷണം നീളുന്നു . ജയശ്രീ ജോലി ചെയ്യുന്ന സ്ഥലത്തും നിരന്തരമായി ജോളി എത്തിയിരുന്നു. ജയശ്രീ ജോളിയുടെ സന്ധത സഹചാരിയായിരുന്നുവന്നു പൊലീസിന് തെളിവ് ലഭിച്ചു ഇടക്ക് ഇവർ തമ്മിൽ പിണങ്ങിയപ്പോൾ ജയശ്രീയുടെ മകളെയും കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചിരുന്നുവെന്ന കണ്ടെത്തല്‍ ശരിവെയ്ക്കുന്ന രീതിയിലുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജയശ്രീയും ജോളിയും തമ്മില്‍ ദീര്‍ഘകാല ബന്ധമുള്ളതായി ഷാജു പറഞ്ഞു ജയശ്രീ പുതിയ വീടുവച്ചപ്പോൾ ജോളി അവിടെ ചെന്നിരുന്നു ജോളിയുടെ കാറിലായിരുന്നു ജയശ്രീയുടെ സ്ഥിരം യാത്ര .
ജോളിയുമായി നിരസ്സമുണ്ടായ ശേഷം ഒരിക്കൽ ജോളി വീട്ടില്‍ വന്ന് പോയതിന് പിന്നാലെ തന്റെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്നുവെന്നാണ് അന്വേഷണ സംഘത്തിന് മുന്‍പാകെ ജയശ്രീ നല്‍കിയ മൊഴിനൽകിയിട്ടുണ്ട് . അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് കരുതിയതെന്നും ജയശ്രീയുടെ മൊഴിയില്‍ പറയുന്നു. ഇതോടെ ജയശ്രീയുടെ മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ജോളിയുടെ മൊഴി ശരിയാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തി. അതിനിടെ വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട അന്വേഷണ റിപോര്‍ട്ട് വില്ലേജ് ഓഫീസില്‍ നിന്നും കാണാതായതിന് പിന്നില്‍ ജയശ്രീ ഇടപെടല്‍ ഉണ്ടോയെന്നും അന്വേഷണം ആരംഭിച്ചു.ജോളി വ്യാജവില്‍പത്രം തയ്യാറാക്കിയസംഭവത്തില്‍ റവന്യുമന്ത്രി കോഴിക്കോട് ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി.
ജയശ്രീ താമരശേരി താലൂക്ക് ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ ജോളി നിരന്തരം എത്തിയിരുന്നു. പലപ്പോഴും ജോളിയുടെ കാറിലായിരുന്നു ജയശ്രീ ഓഫീസില്‍ എത്തിയിരുന്നത്. ചില ദിവസങ്ങളില്‍ ജോളി വന്ന് കൂട്ടികൊണ്ടു പോയിരുന്നതായും ജീവനക്കാരില്‍ നിന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ജയശ്രീയുമായി ജോളിക്ക് വര്‍ഷങ്ങളുടെ അടുപ്പമുണ്ടെന്ന് ഷാജുവും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.