പി വി സിന്ധു ശ്രീപദ്മനാഭക്ഷേത്രത്തിലും , ആറ്റുകാൽ ക്ഷേത്രത്തിലും അനുഗ്രഹം തേടിഎത്തി

ശ്രീപദ്മനാഭ ക്ഷേത്രത്തിലും , ആറ്റുകാൽ ദേവീ ക്ഷേത്രത്തിലും ദർശനം നടത്തിയ പി വി സിന്ധു പ്രത്യേക വഴിപാടുകളും നടത്തി

0

തിരുവനന്തപുരം : സെറ്റും , മുണ്ടുമുടത്ത് അടിമുടി കേരള സുന്ദരിയായി ബാഡ്മിന്റൺ താരം പി വി സിന്ധു . അമ്മ പി വിജയയ്ക്കൊപ്പമാണ് സിന്ധു ക്ഷേത്രസദർശനം നടത്തിയത് .ശ്രീപദ്മനാഭ ക്ഷേത്രത്തിലും , ആറ്റുകാൽ ദേവീ ക്ഷേത്രത്തിലും ദർശനം നടത്തിയ പി വി സിന്ധു പ്രത്യേക വഴിപാടുകളും നടത്തി . ഒരു മണിക്കൂർ ദർശനം നീണ്ടു . ബാഡ്മിന്റണ്‍ ലോക ചാമ്പ്യനായ ശേഷം തിരുപ്പതി ക്ഷേത്രത്തിലും സിന്ധു ദർശനം നടത്തിയിരുന്നു .

കേരളജനതയുടെ ആദരം ഏറ്റുവാങ്ങാനാണ് ഇന്ന് സിന്ധു തിരുവനന്തപുരത്ത് എത്തിയത് . തിരുവനന്തപുരത്തെ കേരള ഒളിമ്പിക്ക് അസോസിയേഷൻ ആസ്ഥാന മന്ദിരവും സിന്ധു സന്ദർശിച്ചു. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ആദരിക്കൽ ചടങ്ങിന് മുന്നോടിയായിട്ടാണ് സന്ദർശനം. കേരളം എന്നും തന്നെ പിന്തുണച്ചിട്ടുണ്ടെന്നും പി വി സിന്ധു പറഞ്ഞു.
തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ വച്ചു നടക്കുന്ന ചടങ്ങിലാണ് സിന്ധുവിനെ ആദരിക്കുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നും ഘോഷയാത്രയായാണ് താരത്തെ വേദിയിലെത്തിക്കുന്നത്.

You might also like

-