കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കസ്റ്റഡിയിൽ.
സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസി ടിവി ശേഖരണവും വാഹന പരിശോധനയും തുടരും. അതേസമയം, പൊലീസിന്‍റെ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്ന് ആറുവയസുകാരിയുടെ അച്ഛൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലം| കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. കാറുകൾ വാടകക്ക് കൊടുക്കുന്ന ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്.കുട്ടിയുടെ അച്ഛന്‍റെ മൊഴിയെടുക്കും. അന്വേഷണത്തിന്‍റെ ഭാഗമായുണ്ടായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനാണ് ശ്രമം. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസി ടിവി ശേഖരണവും വാഹന പരിശോധനയും തുടരും. അതേസമയം, പൊലീസിന്‍റെ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്ന് ആറുവയസുകാരിയുടെ അച്ഛൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണസംഘം വിളിപ്പിച്ചിട്ടുണ്ട്. അവരുടെ മുമ്പാകെ ഹാജരാകും. തന്‍റെ പഴയ ഫോൺ ആണ് കൊണ്ടുപോയത്. കുട്ടികൾ കളിക്കുന്നത് കൊണ്ട് ഭാര്യ പറഞ്ഞതുകൊണ്ടാണ് ഫോൺ മാറ്റിവച്ചത്. അവർക്ക് എന്ത് തരത്തിലുള്ള പരിശോധനയും നടത്താമെന്നും പിതാവ് പറഞ്ഞു.
ചില മാധ്യമങ്ങൾ തന്നെ ചേർത്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്. തന്നെ അറിയുന്ന ആരോടും ചോദിക്കാം. ആർക്കും ഒരു രൂപ പോലും താൻ കൊടുക്കാനില്ല. ജോലി സ്ഥലത്തും അന്വേഷിക്കാം. ആർക്കും തന്നെക്കുറിച്ച് ഒരു പരാതിയുമുണ്ടാകില്ല. ആറുവയസുള്ള തന്റെ കുഞ്ഞിന്റെ പേരിൽ അനാവശ്യ പ്രചാരണം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.