മരത്തില്‍ ആലേഖനം ചെയ്ത പ്രഥമ വനിതയുടെ പ്രതിമ അനാച്ഛാദനം ചെയ്തു .

അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് 2017 ല്‍ സത്യ പ്രതിജ്ഞ ചെയ്യുമ്പോള്‍ മെലാനിയ ട്രംപ് ധരിച്ചിരുന്ന നീല കോട്ട് അതിമനോഹരമായി കൊത്തിയുണ്ടാക്കി ഇടതുകരം ഉയര്‍ത്തി പിടിച്ച പ്രതിമ അനേകായിരങ്ങളെയാണ് ആകര്‍ഷിക്കുന്നത്.

0

സ്ലൊവേനിയ : അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിന്റെ മരത്തില്‍ ആലേഖനം ചെയ്ത പ്രതിമയുടെ അനാച്ഛാദനം ഹോം ടൗണായ സെവ്‌നിക്കായുടെ സമീപം നടന്നു. യുഎസ് ആര്‍ട്ടിസ്റ്റ് ബ്രാഡ്ഡോണിയുടെ ചിരകാല സ്വപ്ന സാക്ഷാത്ക്കാരമാണ് പ്രതിമ. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് 2017 ല്‍ സത്യ പ്രതിജ്ഞ ചെയ്യുമ്പോള്‍ മെലാനിയ ട്രംപ് ധരിച്ചിരുന്ന നീല കോട്ട് അതിമനോഹരമായി കൊത്തിയുണ്ടാക്കി ഇടതുകരം ഉയര്‍ത്തി പിടിച്ച പ്രതിമ അനേകായിരങ്ങളെയാണ് ആകര്‍ഷിക്കുന്നത്.

ബ്രാഡ്ഡോണിയുടെ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഡോക്യുമെന്ററിയുടെ ഭാഗമായാണ് ഇങ്ങനെയൊരു പ്രതിമ നിര്‍മിച്ചതെന്ന് ആര്‍ട്ടിസ്റ്റ് പറ!ഞ്ഞു.

സെവ്!നിക്കാ ടൗണില്‍ നിന്നും അഞ്ചു മൈല്‍ അകലെയുള്ള റൊസ്‌നൊ ഗ്രാമത്തിലെ ലിന്റന്‍ ട്രിയിലാണ് പ്രതിമ കൊത്തിയുണ്ടാക്കിയിരിക്കുന്നത്. പ്രതിമയെ കുറിച്ചു വ്യത്യസ്ഥ അഭിപ്രായങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മെലാനിയയുമായി യാതൊരു സാമ്യവും പ്രതിമയ്ക്ക് ഇല്ലെന്ന് ഒരു കൂട്ടരും, ഉണ്ടെന്ന് മറ്റൊരു കൂട്ടരും വാദിച്ചു.

You might also like

-