മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്

ഇൻ്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൺസൻ്റെ വീടുകൾക്ക് സംരക്ഷണം ഒരുക്കാൻ ബെഹ്റ നിർദ്ദേശിച്ചതും. മുൻ ഡിഐജി സുരേന്ദ്രനും മോണ്‍സണുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മൺ ഇടപെട്ടതുമെല്ലാം പൊലീസ് സേനയെ തന്നെ പരുങ്ങലിലാക്കിയിരിക്കുകയാണ്. മോൺസനെതിരായ പീഡന പരാതി പൊലീസുകാർ ഒതുക്കിയെന്ന ഇരയുടെ ആരോപണവും സേനക്കാകെ നാണക്കേടായി മാറി

0

തിരുവനന്തപുരം : മോന്‍സന്‍ മാവുങ്കലുമായി പൊലീസിലെ ഉന്നതരുടെ ബന്ധം പുറത്തുവന്നതോടെ സേന ആളുകൾ സര്ക്കാരിന് ചെത്തപ്പേരുണ്ടാക്കയെന്ന രോഷ വിമർശന യുറന്നതോടെ . മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് മൂന്നരയ്ക്ക് ഓൺലൈനായാണ് യോഗം. പുരാവസ്തു തട്ടിപ്പിനൊപ്പം, പൊലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങളും ചര്‍ച്ചയാകും. മോൺസൻ മാവുങ്കലും മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും തമ്മിലെ ബന്ധത്തിൻറെ കടുതൽ വിവരങ്ങൾ പുറത്ത് വരുന്നത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു .

ഇൻ്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൺസൻ്റെ വീടുകൾക്ക് സംരക്ഷണം ഒരുക്കാൻ ബെഹ്റ നിർദ്ദേശിച്ചതും. മുൻ ഡിഐജി സുരേന്ദ്രനും മോണ്‍സണുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മൺ ഇടപെട്ടതുമെല്ലാം പൊലീസ് സേനയെ തന്നെ പരുങ്ങലിലാക്കിയിരിക്കുകയാണ്. മോൺസനെതിരായ പീഡന പരാതി പൊലീസുകാർ ഒതുക്കിയെന്ന ഇരയുടെ ആരോപണവും സേനക്കാകെ നാണക്കേടായി മാറി. പുരാവസ്തു തട്ടിപ്പിനൊപ്പം അടുത്തിടെ ഉയർന്ന പൊലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങൾ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

എസ്എച്ച്ഒമാർ മുതൽ ഡിജിപി വരെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. മോന്‍സന്‍ മാവുങ്കലുമായി ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതടക്കമുളള വിവാദങ്ങൾക്കിടെ നടക്കുന്ന യോഗം നിർണായകമാണ്. സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുന്നത് പൊലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറയുകയുണ്ടായി‍. അത്‌ മനസ്സിലാക്കി പ്രവർത്തിക്കണം. ജനങ്ങളോട് ഏറ്റവും അടുത്ത്‌ ഇടപഴകുന്ന ഒന്നാണ്‌ പൊലീസ്‌ സേന. അതുകൊണ്ടുതന്നെ ജനപക്ഷത്ത്‌ നിന്നുകൊണ്ടാകണം ഓരോരുത്തരും കൃത്യനിർവഹണം നടത്തേണ്ടത്‌. പരിശീലനം പൂര്‍ത്തിയാക്കിയ 2362 പൊലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

-

You might also like

-