ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി ഒരാള്‍ആത്മഹത്യചെയ്തു

വ്യാഴാഴ്ച ഉച്ചയോട് കൂടിയാണ് സംഭവം ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന അഭിഭാഷകനെ തള്ളിമാറ്റിയാണ് താഴേക്ക് ചാടിയത്.

0

കൊച്ചി :ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി ഒരാള്‍ മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രാജേഷ് പൈ ആണ് മരിച്ചത്. കോടതിക്ക് ഉള്ളിലേക്ക് ബാഗ് വലിച്ചെറിഞ്ഞ ശേഷം ആറാം നിലയിലെ കോടതി മുറിയില്‍ നിന്ന് പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോട് കൂടിയാണ് സംഭവം
ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന അഭിഭാഷകനെ തള്ളിമാറ്റിയാണ് താഴേക്ക് ചാടിയത്. എന്ത് കാരണമാണ് ആത്മഹത്യക്ക് പിന്നിലെന്ന് വ്യക്തമല്ല. രാജേഷ് അഭിഭാഷകനെ കാണാനായി കോടതിയിലെത്തിയതാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം

You might also like

-