കോടതിക്കുള്ളിൽ    മജിസ്‌ട്രേറ്റിന്  പാമ്പുകടിയേറ്റു

0

മുംബൈ: പനവേലില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനാണ്   കോടതിയിലെ ചേംബറിലിരിക്കെ പാമ്പുകടിയേറ്റത്   . ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കോടതിയാരംഭിക്കാൻ  ചേമ്പറിൽ കയറി  ഇരിക്കുമ്പോഴാണ്  മജിസ്‌ട്രേറ്റ് സി.പി.കാഷിദിനാണ് പാമ്പ് കടിയേറ്റത്.വിഷമില്ലാത്ത ഇനം പാമ്പാണ് കടിച്ചത്. ഇടതുകയ്യിലാണ് കടിയേറ്റത്. ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കടിച്ചത് വിഷപ്പാമ്പല്ലാത്തതിനാല്‍ വൈകിട്ടോടെ അദ്ദേഹം ആശുപത്രി വിട്ടു.പിടികൂടിയ പാമ്പിനെ പിന്നീട് കാടിനുള്ളില്‍ തുറന്ന് വിട്ടു. ഏറെ പഴക്കം ചെന്ന കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. ഇതിന് പിന്‍ഭാഗം ആളൊഴിഞ്ഞ പ്രദേശമാണ്. ഇത് വഴി പാമ്പ് വന്നുവെന്നാണ് കരുതുന്നത്

You might also like

-