ന്യൂയോര്‍ക്കില്‍ ഹിന്ദു പുരോഹിതന്‍ ആക്രമിക്കപ്പെട്ട സംഭവം. നീതി ലഭിക്കണമെന്ന് കോണ്‍ഗ്രസ് വുമണ്‍
കൈയ്യിലുണ്ടായിരുന്ന വാക്കിങ്ങ് സ്റ്റിക്ക് തട്ടികളഞ്ഞാണ് ഇയ്യാള്‍ക്കെതിരെ മര്‍ദനം ആരംഭിച്ചത്. ദേഹത്തും, മുഖത്തും കാര്യമായ പരിക്കേറ്റ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ഫ്‌ളോറല്‍ പാര്‍ക്കില്‍ ജൂലായ് 18 വ്യാഴാഴ്ച നടക്കാനിറങ്ങിയ ഹിന്ദു പുരോഹിതന്‍ സ്വാമി ഹരീ് ചന്ദര്‍ പുരി(62) ക്രൂരമായി ആക്രമിക്കപ്പെട്ട കേസ്സില്‍ നീതി നിര്‍വഹിക്കപ്പെടണമെന്ന് ന്യൂയോര്‍ക്ക് ഡമോക്രാറ്റിക് പ്രതിനിധി ഗ്രേയ്‌സ് മെംഗ് ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തോടു ചേര്‍ന്നു നിന്ന് അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രതിനിധി പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്ന സ്വാമിക്ക് പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയട്ടെ എന്നും ഗ്രേയ്‌സ് ആശംസിച്ചു.
ഇതു ഞങ്ങള്‍ താസിക്കുന്ന പരിസരമാണ് എന്നാക്രോശിച്ചുകൊണ്ടായിരുന്നു നടന്നു പോകുകയായിരുന്ന സ്വാമിയെ പുറകില്‍ നിന്നും ഇയ്യാള്‍ ആക്രമിച്ചത്. സ്വാമിയെ ആക്രമിച്ച പ്രതിയെ സെര്‍ജിയൊ ഗോവിയായെ(52) പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.
കൈയ്യിലുണ്ടായിരുന്ന വാക്കിങ്ങ് സ്റ്റിക്ക് തട്ടികളഞ്ഞാണ് ഇയ്യാള്‍ക്കെതിരെ മര്‍ദനം ആരംഭിച്ചത്. ദേഹത്തും, മുഖത്തും കാര്യമായ പരിക്കേറ്റ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഈ സംഭവത്തില്‍ കൊയലേഷന്‍ ഓഫ് പ്രോഗ്രസ്സീവ് ഹിന്ദു സംഘടന പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിക്കെതിരെ ശക്തമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും, വര്‍ദ്ധിച്ചുവരുന്ന ഇത്തരം അക്രമങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.