ബലാകോട്ടില്‍ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയ പ്രദേശവും അന്താരാഷ്ട്ര മാധ്യമപ്രവർത്തകരുടെ സംഘംവും നയതന്ത്ര പ്രതിനിധികളും സന്ദർശിച്ചു
പുല്‍വാമയിലെ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയെന്ന നിലയിലാണ് ഫെബ്രുവരി 26ന് പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയത്. ആക്രമണത്തില്‍ ജയ്ശെ മുഹമ്മദിന്‍റെ കേന്ദ്രം തകര്‍ത്ത് നിരവധി പേരെ വധിച്ചെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. ബലാകോട്ട് ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഷയമാക്കുകയും ചെയ്തു
ഇശ്ലാമാബാദ് :ഇന്ത്യ മിന്നലാക്രമണം നടത്തിയ ബലാകോട്ടില്‍ അന്താരാഷ്ട്ര മാധ്യമപ്രവർത്തകരുടെ സംഘംവും നയതന്ത്ര പ്രതിനിധികളും സന്ദര്‍ശിച്ചതായി പാകിസ്താന്‍. സന്ദര്‍ശന ദൃശ്യം പാക് സൈനിക വക്താവും പാക് റേഡിയോയും ട്വിറ്ററില്‍ പങ്കുവെച്ചു. ഭീകരകേന്ദ്രം തകര്‍ത്തുവെന്ന ഇന്ത്യയുടെ അവകാശവാദം കള്ളമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പാകിസ്താന്‍റെ നടപടി.
പുല്‍വാമയിലെ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയെന്ന നിലയിലാണ് ഫെബ്രുവരി 26ന് പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയത്. ആക്രമണത്തില്‍ ജയ്ശെ മുഹമ്മദിന്‍റെ കേന്ദ്രം തകര്‍ത്ത് നിരവധി പേരെ വധിച്ചെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. ബലാകോട്ട് ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഷയമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിദേശ മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ബലാകോട്ട് സന്ദര്‍ശിക്കാന്‍ പാകിസ്താന്‍ അനുവാദം നല്‍കിയത്.
ബലാകോട്ടില്‍ ആക്രമണം നടന്ന സ്ഥലവും തൊട്ടടുത്ത മദ്രസയും സംഘം സന്ദര്‍ശിച്ചെന്ന് സൈനിക വക്താവ് അവകാശപ്പെട്ടു. മദ്രസയിലെ വിദ്യാര്‍ഥികളോടും അധ്യാപകരോടും സംവദിക്കാന്‍ സംഘത്തിന് അവസരമൊരുക്കിയെന്നും സൈനിക വക്താവ് പറഞ്ഞു. സംഘം ബലാകോട്ട് സന്ദര്‍ശിക്കുന്നതിന്‍റെ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യമാണ് സൈന്യം പുറത്തുവിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് പുറത്തുവിട്ടത്.
സ്ഥലവും തൊട്ടടുത്ത മദ്രസയും സംഘം സന്ദര്‍ശിച്ചെന്ന് സൈനിക വക്താവ് അവകാശപ്പെട്ടു. മദ്രസയിലെ വിദ്യാര്‍ഥികളോടും അധ്യാപകരോടും സംവദിക്കാന്‍ സംഘത്തിന് അവസരമൊരുക്കിയെന്നും സൈനിക വക്താവ് പറഞ്ഞു. സംഘം ബലാകോട്ട് സന്ദര്‍ശിക്കുന്നതിന്‍റെ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യമാണ് സൈന്യം പുറത്തുവിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് പുറത്തുവിട്ടത്.