മൂന്നാർ ചിന്നക്കനാൽ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം പലചരക്ക് കടയും ഷെട്ടും തകർത്തു

ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ പുണ്യവേലിന്റെ പലചരക്കുകടയാണ് ശനിയാഴ്ച കാട്ടാനക്കൂട്ടം തകർത്തത്. ഇത് പതിനാറാമത്തെ തവണയാണ് ഈ കടയ്ക്കുനേരേ കാട്ടാന ആക്രമണം ഉണ്ടാകുന്നത്.

0

മൂന്നാർ| ജില്ലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം.മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിലും ചിന്നക്കനാലിലുമാണ് കാട്ടാന രാത്രിയിലെത്തി ആക്രമണം നടത്തിയത്. മുന്നാറിൽ പലചരക്ക് കട തകർത്തു. ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ പുണ്യവേലിന്റെ പലചരക്കുകടയാണ് ശനിയാഴ്ച കാട്ടാനക്കൂട്ടം തകർത്തത്. ഇത് പതിനാറാമത്തെ തവണയാണ് ഈ കടയ്ക്കുനേരേ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. കടയിൽ കയറിയ കാട്ടാന ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. സൂര്യനെല്ലിയിൽ കാർഷിക ആവശ്യത്തിന് ഉപയോഗിച്ച ഷെഡ്ഡും കാട്ടാന തകർത്തു.രാത്രി 12-ന് സ്ഥലത്തെത്തിയ ആനക്കൂട്ടം കടയുടെ മുൻവാതിൽ തകർത്ത് കടയിൽ ഉണ്ടായിരുന്ന അരി, ഗോതമ്പ്, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ തുടങ്ങിവയെല്ലാം തിന്നുനശിപ്പിച്ചു.
പുണ്യവേലിന്റെ പലചരക്കുകടയുടെ വാതിൽ തകർത്ത് ഭക്ഷ്യവസ്തുക്കൾ അകത്താക്കി. കടയ്ക്ക് നാശനഷ്ടവുമുണ്ടാക്കി. ആനയുടെ ആക്രമണം പതിവാണെന്നും പേടിച്ചാണ് ജീവിക്കുന്നതെന്നും കടയുടമ പുണ്യവേൽ പറഞ്ഞു.

സൂര്യനെല്ലിയിൽ കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഷെഡ്ഡാണ് അരിക്കൊമ്പൻ തകർത്തത്. ജലവിതരണത്തിനായി സ്ഥാപിച്ച മോട്ടോറും ഏലച്ചെടികളും അരിക്കൊമ്പൻ നശിപ്പിച്ചു. മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായ കാട്ടാന ശല്യത്തിന് ശ്യാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സൂര്യനെല്ലിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണമുണ്ടായി .
കാർഷിക ആവശ്യത്തിനായി നിർമിച്ച ഷെഡ്ഒറ്റയാന്റെ ആക്രമണത്തിൽ തകർന്നു. മുട്ടുകാട് സ്വദേശിയായ, പയ്യാനിചോട്ടിൽ വിജയകുമാർ ഏലം കൃഷിക്കായി സൂര്യനെല്ലിയിൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്.പണി ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഷെഡ് പൂർണമായും തകർത്തു.

കൃഷിയിടത്തിൽ ജലസേചനം നടത്തുന്നതിനായി സ്ഥാപിച്ചിരുന്ന പമ്പ് സെറ്റ് സംവിധാനവും തകർത്തതായി വിജയകുമാർ പറഞ്ഞു. ഏലചെടികളും കാട്ടാന ചവിട്ടി നശിപ്പിച്ചു. അരികൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടുന്നതിന് വേണ്ടി ചീഫ് വൈൽഡ് ലൈഫ് വാർഡന് കഴിഞ്ഞ ദിവസം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ്. റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെയും പ്രശ്നക്കാരനായ ആനകളെ മയക്കുവെടി വയ്ക്കാൻ അനുമതി ലഭിച്ചിട്ടില്ല.

You might also like

-