15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകർത്തിയ ദമ്പതികള്‍ അറസ്റ്റില്‍.

കാഞ്ഞിരോട്ട് കുന്നുംപുറത്ത് വിഷ്ണു, ഇയാളുടെ ഭാര്യ സ്വീറ്റി എന്നിവരാണു പെൺകുട്ടിയുടെ പരാതിയിൽ പിടിയിലായത്. പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി, ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.

0

കൊല്ലം∙| കുഴത്തൂപ്പുഴയില്‍ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകർത്തിയ ദമ്പതികള്‍ അറസ്റ്റില്‍. പെൺകുട്ടിയെ പീഡിപ്പിച്ചു വിഡിയോ ചിത്രീകരിച്ച പ്രതികളെ കുളത്തൂപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരോട്ട് കുന്നുംപുറത്ത് വിഷ്ണു, ഇയാളുടെ ഭാര്യ സ്വീറ്റി എന്നിവരാണു പെൺകുട്ടിയുടെ പരാതിയിൽ പിടിയിലായത്. പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി, ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയതായി പൊലീസ് പറയുന്നു. ആവശ്യക്കാരിൽ നിന്നായി മുന്‍‌കൂറായി പണം വാങ്ങിയശേഷം ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും അയച്ചു നൽകുന്നതാണ് ഇവരുടെ പതിവ്. നിരവധി പേരാണ് ഇവരിൽ നിന്ന് പീഡന ദൃശ്യങ്ങൾ വാങ്ങിയിട്ടുള്ളത്.

പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭാര്യയുടെ സഹായത്തോടെ പോൺ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. കുളത്തൂപ്പുഴ പൊലീസ് ഇൻസ്പെക്ടർ ബി. അനീഷിന്റെ നേതൃത്വത്തിൽ എസ്ഐ ബാലസുബ്രമണ്യൻ, എസ്ഐ ഷാജഹാൻ, എഎസ്ഐ വിനോദ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ്, അജിന എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

You might also like

-