ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയകേസിൽ ദമ്പതികൾ പിടിയിൽ

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ള കാറും കസ്റ്റഡിയിലടുത്തു. ചാത്തന്നൂര്‍ കോതേരിയില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. രണ്ട് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ 3 വാഹനങ്ങളാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്.

0

കൊല്ലം| ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും എന്ന് പൊലീസ്. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ (52) ഭാര്യ, മകള്‍ എന്നിവരാണ് ഇപ്പോള്‍ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഇവരെ തമിഴ്നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. പ്രതികളെ അടൂര്‍ കെഎപി ക്യാംപിലെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ള കാറും കസ്റ്റഡിയിലടുത്തു. ചാത്തന്നൂര്‍ കോതേരിയില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. രണ്ട് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ 3 വാഹനങ്ങളാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്.

ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയത് കുട്ടിയുടെ അച്ഛന്‍ റെജിയുമായുള്ള വൈരാഗ്യം മൂലമെന്ന് കസ്റ്റഡിയിലെടുത്ത പത്മകുമാറിന്റെ മൊഴി. പത്മകുമാറിന്റെ മകള്‍ അനുപമയുടെ നഴ്‌സിംഗ് പഠനത്തിന് റെജിക്ക് പണം നല്‍കിയിരുന്നുവെന്ന് പൊലീസ് മൊഴി നല്‍കിയിട്ടുണ്ട് . ഈ തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ ധാര്‍ഷ്ട്യം കാണിച്ചു. പണം തിരികെ ലഭിക്കാനാണ് മകളെ തട്ടികൊണ്ടുപോയതെമന്നും ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ മൊഴി പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.

തട്ടികൊണ്ടുപോയ അബിഗേലിനെ ചിറക്കരയിലുള്ള പത്മകുമാറിന്റെ ഫാംഹൗസിലാണ് താമസിപ്പിച്ചതെന്നും സൂചനയുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോകുന്നത് വഴി റെജിയേയും കുടുംബത്തേയും സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കി.അബിഗേലിനെ വിട്ടുകിട്ടാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച സ്ത്രീ പത്മകുമാറിന്റെ ഭാര്യ കവിതയാണെന്ന സംശയത്തിലാണ് പൊലീസ്. അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഒരു സ്ത്രീ ആയിരുന്നു വിളിച്ചത്. എന്നാല്‍ തട്ടികൊണ്ടുപോകലില്‍ കുടുംബത്തിന് പങ്കില്ലെന്ന് പത്മകുമാര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ ഇത് കുടുംബത്തെ കേസില്‍ നിന്നും രക്ഷിക്കാനാണെന്നാണ് പൊലീസ് കരുതുന്നത്.തെങ്കാശിയില്‍ നിന്നും പിടികൂടിയ പത്മകുമാറിന്റെ ചോദ്യം ചെയ്യല്‍ പൊലീസ് തുടരുകയാണ്. കൊല്ലം സിറ്റി പൊലീസിന്റെ ഷാഡോ ടീം ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികള്‍ പിടിയിലാകുന്നത്

You might also like

-