കാമുകിയുമായി പിരിഞ്ഞ വിഷമത്തില്‍ സ്വന്തം മെഴ്‌സിഡസ് ബെന്‍സ് കാറിന് തീയിട്ട് ഡോക്ടര്‍

കാഞ്ചീപുരത്തെ രാജകുളത്തെ കുളക്കരയിൽ കാർ പാർക്ക് ചെയ്‌ത് കുറച്ച് നേരം സംസാരിച്ചിരുന്നതായി പോലീസ് പറഞ്ഞു. പെട്ടെന്ന് വഴക്ക് തുടങ്ങുകയും ഉടൻ തന്നെ ഡോക്ടറായ കവിൻ (28) തന്റെ ബെൻസ് കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. കാമുകി കാവിനെ തടയാൻ ശ്രമിച്ചെങ്കിലും കാമുകൻ അത് ചെവിക്കൊള്ളാതെ വാഹനം കത്തിച്ചു

0

കാഞ്ചീപുരം | കാമുകിയുമായി പിരിഞ്ഞ വിഷമത്തില്‍ സ്വന്തം മെഴ്‌സിഡസ് ബെന്‍സ് കാറിന് തീയിട്ട് ഡോക്ടര്‍. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ 29കാരനായ ഡോക്ടറാണ് ബെന്‍സിന് തീവച്ചത്.കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ തന്റെ സഹപാഠിയായിരുന്ന കാമുകിയുമായി ഡോക്ടര്‍ ബന്ധം വേര്‍പിരിഞ്ഞിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരും പിരിഞ്ഞതെങ്കിലും അതിന് ശേഷം യുവാവ് വിഷാദത്തിലായിരുന്നുവെന്നും ചികിത്സ തേടിയിരുന്നെന്നും പൊലീസ് പറഞ്ഞു.വ്യാഴാഴ്ച കാഞ്ചീപുരത്ത് കാമുകിയുമായി വഴക്കിട്ടതിന്റെ നിരാശയിൽ 28 കാരനായ ഡോക്ടർ തന്റെ 70 ലക്ഷം രൂപ വിലമതിക്കുന്ന ബെൻസ് കാർ കത്തിച്ചു.

കാഞ്ചീപുരത്തെ രാജകുളത്തെ കുളക്കരയിൽ കാർ പാർക്ക് ചെയ്‌ത് കുറച്ച് നേരം സംസാരിച്ചിരുന്നതായി പോലീസ് പറഞ്ഞു. പെട്ടെന്ന് വഴക്ക് തുടങ്ങുകയും ഉടൻ തന്നെ ഡോക്ടറായ കവിൻ (28) തന്റെ ബെൻസ് കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. കാമുകി കാവിനെ തടയാൻ ശ്രമിച്ചെങ്കിലും കാമുകൻ അത് ചെവിക്കൊള്ളാതെ വാഹനം കത്തിച്ചു.വിവരമറിഞ്ഞ് കാഞ്ചീപുരം താലൂക്ക് പോലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമും സ്ഥലത്തെത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചു.
ബെന്‍സിന് തീവച്ച ശേഷം വാഹനത്തിനുള്ളില്‍ തന്നെ ഇരുന്ന ഡോക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് സംശയിക്കുന്നു. കത്തുന്ന കാര്‍ കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ഡോക്ടറെ പുറത്തെത്തിക്കുകയുമായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലക്കാരനാണ് ഡോക്ടറായ യുവാവ്.

You might also like

-