ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്

ഗ്വാളിയോര്‍ വ്യോമസേനാ താവളത്തില്‍ നിന്നാണ് രണ്ട് യുദ്ധവിമാനങ്ങളും പറന്നുയര്‍ന്നതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അപകടത്തില്‍പ്പെട്ടവരുടെ വിശദാംശങ്ങള്‍ക്കായി ഉടന്‍ പുറത്തുവിടുമെന്നും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അറിയിച്ചു

0

ഡൽഹി |രാജ്യത്ത് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് അപകടങ്ങളിലായി മൂന്നു വിമാനങ്ങള്‍ തകര്‍ന്നു വീണു. രാജസ്ഥാനിലെ ഭരത്പൂരില്‍ ഒരു ചാര്‍ട്ടേഡ് വിമാനവും മധ്യപ്രദേശിലെ മോരേനയ്ക്കു സമീപം രണ്ടു യുദ്ധവിമാനങ്ങളുമാണ് തകര്‍ന്നു വീണത്.ഭീല്‍വാഡയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം സംഭവിച്ചത്. രണ്ട് അപകടങ്ങളിലും ആളപായമുണ്ടായോ എന്നതു സംബന്ധിച്ച ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു

ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. എസ്‌യു 30 സുഖോയ് വിമാനം, മിറാഷ് 2000 എന്നിവയാണ് മധ്യപ്രദേശില്‍ അഭ്യാസ പ്രകടനത്തിനിടെ തകര്‍ന്നുവീണത്. ഗ്വാളിയോര്‍ വ്യോമസേനാ താവളത്തില്‍ നിന്നാണ് രണ്ട് യുദ്ധവിമാനങ്ങളും പറന്നുയര്‍ന്നതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അപകടത്തില്‍പ്പെട്ടവരുടെ വിശദാംശങ്ങള്‍ക്കായി ഉടന്‍ പുറത്തുവിടുമെന്നും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അറിയിച്ചു. പ്രദേശവാസികള്‍ പുറത്തുവിട്ട വിമാനാപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Business profile picture
Sukhoi-30 and Mirage 2000 aircraft crash near Morena, Madhya Pradesh | One of the three pilots involved, sustained fatal injuries. An inquiry has been ordered to determine the cause of the accident: Indian Air Force
രണ്ടു വിമാനങ്ങളിൽ ആയി ഉണ്ടായിരുന്ന മൂന്നു പൈലറ്റുമാരിൽ ഒരാൾ മരിച്ചു.
Mehul Mr.Paanwala
Two Indian #AirForce fighter planes #Sukhoi30 and #Mirage2000 crashed in #MadhyaPradesh

Image

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ പിന്തുണ നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.രാജസ്ഥാനിൽ വിമാനം തകർന്നുവീണ് അപകടമുണ്ടായതായി റിപ്പോർട്ടുണ്ട് . ചാട്ടേഡ് വിമാനമാണ് തകർന്നു വീണതെന്നാണ് പ്രാഥമിക വിവരം. ഭരത്പൂരിലാണ് അപകടമുണ്ടായത്. വിമാനം പൂർണ്ണമായും കത്തിയമർന്നതായാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അപകടത്തിൽ സ്ഥിരീകരണമായിട്ടില്ല.
Business profile picture
Rajasthan | Wreckage of jet seen in Bharatpur. Officials and local administration are present at the spot. Earlier report as confirmed by Bharatpur District Collector said charter jet, however, defence sources confirm IAF jets crashed in the vicinity. So, more details awaited.
Image
ആഗ്രയിൽനിന്നു പുറപ്പെട്ട ചാർട്ടേർഡ് ജെറ്റ് വിമാനമാണ് ഭരത്പൂരില്‍ തകർന്നത്. സാങ്കേതിക തകരാറാണ് അപകട കാരണം. ഭരത്പൂറിലേക്ക് പോലീസ് തിരിച്ചതായി ജില്ലാ കളക്ടര്‍ അലോക് രഞ്ജന്‍ പറഞ്ഞു. സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് മധ്യപ്രദേശില്‍ തകര്‍ന്നത്. ഗ്വാലിയാര്‍ എയര്‍വേസില്‍ നിന്നും പുറപ്പെട്ട വിമാനങ്ങളാണ് എന്നാണ് സൂചന. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
You might also like

-