തൊടുപുഴ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

കുടയത്തൂര്‍ സര്‍ക്കാര്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസിയുമായ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ നടത്തിപ്പുകാര്‍ കണ്ടെത്തിയത്. വൈകിട്ട് നാലുമണിക്ക് ശേഷം പെണ്‍കുട്ടിയെ കാണാതായിരുന്നുവെന്ന് ഷെല്‍ട്ടര്‍ ഹോം നടത്തിപ്പുകാര്‍ പറയുന്നു. എന്നാല്‍ സംഭവം അറിഞ്ഞിട്ടും ഇന്നു രാവിലെയാണ് വിളിച്ചറിയിച്ചതെന്ന്

0

ഇടുക്കി തൊടുപുഴ കുടയത്തൂരിലെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ ആരോപിച്ചു. നിര്‍ഭയ ഹോമിന്‍റെ നടത്തിപ്പുകാര്‍ക്കെതിരെ ജില്ലാ ആശുപത്രിയില്‍വച്ച് ബന്ധുക്കള്‍ കയ്യേറ്റം ചെയ്തത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് കുടയത്തൂര്‍ സര്‍ക്കാര്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസിയുമായ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ നടത്തിപ്പുകാര്‍ കണ്ടെത്തിയത്. വൈകിട്ട് നാലുമണിക്ക് ശേഷം പെണ്‍കുട്ടിയെ കാണാതായിരുന്നുവെന്ന് ഷെല്‍ട്ടര്‍ ഹോം നടത്തിപ്പുകാര്‍ പറയുന്നു. എന്നാല്‍ സംഭവം അറിഞ്ഞിട്ടും ഇന്നു രാവിലെയാണ് വിളിച്ചറിയിച്ചതെന്ന് ഏലപ്പാറ സ്വദേശികളായ വീട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അമ്മ പറഞ്ഞു.

ആര്‍.ഡി.ഓ സ്ഥലത്തെത്തിയ ശേഷം മാത്രം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടു പോകാവൂയെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തൊടുപുഴ തഹസില്‍ദാര്‍ ജില്ലാ ആശുപത്രിയിലെത്തി ബന്ധുക്കള്‍ക്ക് അന്വേഷണം സംബന്ധിച്ച് ഉറപ്പു നല്‍കി. തുടര്‍ന്നാണ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോയത്. ഇതിനിടെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലെ നടത്തിപ്പുകാര്‍ക്കെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.സഹോദരന്‍മാര്‍ക്കെതിരെ പോക്സോ കേസ് ചുമത്തിയതിനെതുടര്‍ന്നാണ് പെണ്‍കുട്ടിയെ തൊടുപുഴ കുടയത്തൂരിലെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.

 

You might also like

-