മീ ടുവില്‍ കുടുങ്ങി മുകേഷ് എം.എല്‍.എയും; ആരോപണവുമായി യുവതി രംഗത്ത്

മീ ടുവില്‍ കുടുങ്ങി മുകേഷ് എം.എല്‍.എയും; ആരോപണവുമായി യുവതി രംഗത്ത് സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന്‍ പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിപ്പിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് വിളിപ്പിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചു എന്നും യുവതി വെളിപ്പെടുത്തുന്നു

0

കൊല്ലം : മീ ടു ക്യാമ്പയിനില്‍ എം.എല്‍.എ മുകേഷിനെതിരെയും ആരോപണം. ചാനല്‍ പ്രവര്‍ത്തകയും കാസ്റ്റിംഗ് ഡയറക്ടറുമായ യുവതിയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചാനല്‍ പരിപാടിക്കിടെ മുകേഷ് ശല്യം ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവമെന്നും ട്വീറ്റില്‍ പറയുന്നു.

.മീ ടു കാംപയിന്‍റെ ഭാഗമായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ നടനും ഇടത് എംഎല്‍എയുമായ മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുകേഷിനെതിരായ ആരോപണം ഗൗരവത്തോടെ കാണുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജവയ്ക്കണമെന്ന് കൊല്ലത്ത് യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിക്കുന്നു. മുകേഷിന്‍റെ കോലം കത്തിച്ചു.

ബിജെപി പ്രവര്‍ത്തകരും മുകേഷിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. നാളെ മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മുകേഷിന്‍റെ വീട്ട് പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സമരങ്ങള്‍ 200 മീറ്റര്‍ അകലെ പൊലീസ് തടയുകയാണ്.

You might also like

-