93-മാത് ഓസ്‌കർ മികച്ച സംവിധായാകൻ ക്ലോയി ഷാവോ
ജൂദാസ് ദ ബ്ലാക്ക് മിസിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡാനിയേൽ കലൂയ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു.മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള പുരസ്കാരം മൈ ഒക്ടോപസ് ടീച്ചർ സ്വന്തമാക്കി
93-മാത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് ആരംഭിച്ച പ്രത്യേക ഷോയില്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയത്. മികച്ച സംവിധായികയായി ക്ലോയി ഷാവോ തെരഞ്ഞെടുക്കപ്പെട്ടു. നോമഡ് ലാന്റ് എന്ന ചിത്രത്തിനാണ് പുരസ്കാരം. ജൂദാസ് ദ ബ്ലാക്ക് മിസിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡാനിയേൽ കലൂയ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു.മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള പുരസ്കാരം മൈ ഒക്ടോപസ് ടീച്ചർ സ്വന്തമാക്കി. മികച്ച സഹനടിക്കുള്ള പുരസ്കാരം മിനാരി എന്ന കൊറിയൻ ചിത്രത്തിലെ പ്രകടനത്തിന് യൂൻ യോ ജുങ് സ്വന്തമാക്കി.
മറ്റ് പുരസ്‌കാരങ്ങൾ
മികച്ച സംവിധായിക: ക്ലോയി ഷാവോ ( ചിത്രം- നോമഡ് ലാന്റ്)
മികച്ച സഹനടൻ: ഡാനിയേൽ കലൂയ( ചിത്ര- ജൂദാസ് ആന്റ് ദ ബ്ലാക്ക് മിസിയ)
മികച്ച അവലംബിത തിരക്കഥ-ദ ഫാദർ
മികച്ച തിരക്കഥ (ഒറിജിനൽ)- പ്രൊമിസിങ് യങ് വുമൺ
മികച്ച വസ്ത്രാലങ്കാരം: മ റെയ്നീസ് ബ്ലാക്ക് ബോട്ടം
മികച്ച വിദേശ ഭാഷാചിത്രം: അനദർ റൌണ്ട് (ഡെൻമാർക്ക്)
മികച്ച ശബ്ദ വിന്യാസം: സൌണ്ട് ഓഫ് മെറ്റൽ
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: റ്റു ഡിസ്റ്റൻന്റ് സ്ട്രേഞ്ചേഴ്സ്
മികച്ച ഹ്രസ്വ ഡോക്യുമെന്റി (ഷോർട്ട് സബ്ജെറ്റ് ): കോളെറ്റ്
മികച്ച ഡോക്യുമെന്ററി ഫീച്ചർ: മൈ ഒക്ടോപസ് ടീച്ചർ
മികച്ച വിഷ്വൽ എഫക്ട്: ടെനെറ്റ് (ക്രിസ്റ്റഫർ നോളൻ)
മികച്ച സഹനടി യൂൻ യോ ജുങ് (ചിത്രം- മിനാരി)
മികച്ച മേക്കപ്പ്, കേശാലങ്കാരം: സെർജിയോ ലോപസ് റിവേര, മിയ നീൽ, ജമൈക്ക വിൽസൺ( ചിത്രം- മാ റെയ്നീസ് ബ്ലാക്ക് ബോട്ടം)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: മാൻക്(സംവിധാനം- ഡേവിഡ് ഫിഞ്ചർ)
മികച്ച ഛായാഗ്രഹണം: മാൻക്(സംവിധാനം- ഡേവിഡ് ഫിഞ്ചർ)
ലോസ് ആഞ്ചലസിലെ യൂണിയൻ സ്റ്റേഷനിലാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ചടങ്ങ്. അമേരിക്കയിലെ പുരസ്‌കാര വേദിയിലെത്താൻ കഴിയാത്തവർക്കായി യു.കെയിൽ പ്രേത്യക ഹബ് ഒരുക്കിയിട്ടുണ്ട്. 170 അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.