കാലിഫോര്‍ണിയയില്‍ സിക്ക് വംശജന്‍ കുത്തേറ്റു മരിച്ചു

വംശീയ വിദ്വേഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

0

കാലിഫോര്‍ണിയ: ഞായറാഴ്ച വൈകിട്ട് ഗ്രെച്ചന്‍ ടോളി പാര്‍ക്കിനു സമീപം നടക്കാനിറങ്ങിയ സിക്ക് വംശജന്‍ പരംജിത്ത് സിങ് (64) കുത്തേറ്റു മരിച്ചു. 2016–ല്‍ അമേരിക്കയിലെത്തിയ സിങ് മകളുടെ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു.

വംശീയ വിദ്വേഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണത്തില്‍ ഈ വിഷയം കൂടി ഉള്‍പ്പെടുത്തുമെന്ന് ട്രേയ്‌സി പൊലീസ് ചീഫ് പറഞ്ഞു.

പരംജിത്ത് സിങ്ങിന്റെ കൊലപാതകം സിക്ക് സമൂഹത്തെ ഞെട്ടിച്ചതായി സിക്ക് ഗുരുദ്വാര സെക്രട്ടറി ദീപ് സിംഗ് പറഞ്ഞു. എല്ലാ സമുദായാംഗങ്ങളും സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥലമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തിനുശേഷം പാര്‍ക്കില്‍ നിന്നും ഓടിരക്ഷപ്പെടുന്ന പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ ദൃശ്യം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

You might also like

-