വീട്ടില്‍ അതിക്രമിച്ച് കയറിയ രണ്ട് യുവാക്കളെ ഉടമസ്ഥന്‍ വെടിവെച്ചു കൊന്നു

0

ഡെട്ടന്‍ (ഒഹായൊ): വീട്ടിലേക്ക് അതിക്രമിച്ചു കടക്കുമോ എന്ന് ഭയന്ന് വീടിന്റെ പരിസരത്ത് അസമയത്ത് കണ്ടെത്തിയ മൂന്ന് യുവാക്കളുടെ നേര്‍ക്ക് ഉടമസ്ഥന്‍ നിറയൊഴിച്ചതിനെ തുടര്‍ന്ന് 17 വയസ്സ് വീതം പ്രായമുള്ള രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട മൂന്നാമത്തെ യുവാവിനെ പോലീസ് പിടികൂടി.

ആഗസ്റ്റ് 28 ബുധനാഴ്ച രാത്രി 9.30 നാണ് സംഭവം. ഒഹായൊ ഡെട്ടണിലുള്ള ഇയ്യാളുടെ വീടിന്‍രെ പരിസരത്ത് മൂന്ന് പേര്‍ കാറിലിരുന്ന് വെളിച്ചം അടിക്കുന്നതായി ഉടമസ്ഥന്‍ കണ്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. വീട്ടിനകത്തുണ്ടായിരുന്ന സംഭവത്തിന് ശേഷം ഇയ്യാള്‍ തന്നെ പോലീസില്‍ വിളിച്ചു രണ്ട് യുവാക്കളെ വെടിവെച്ച് വീഴ്ത്തിയതായി അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേര്‍ സംഭവസ്ഥലത്ത് കൊല്ലപ്പെട്ടയായും, മൂന്നാമനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തതായി സെട്ടണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു.

ആഗസ്റ്റ് 29 വ്യാഴാഴ്ച പ്രോസിക്യൂട്ടരുമായി ആലോചിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. സ്വരക്ഷക്കുവേണ്ടിയാണ് വെടിവെച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഉടമസ്ഥന്‍ പോലീസിനെ അരിയിച്ചു.

ഇംഗ്ലീസ് ഭാഷയിലുള്ള പരിജ്ഞാന കുറവ് മൂലം 911 ഡിസ്പാച്ചര്‍ക്ക് നിരവധി തവണ ഇയ്യാളുമായി സംസാരിക്കേണ്ടിവന്നു. ഇവര്‍ തമ്മിലുള്ള സംഭാഷണം മോണ്ട് ഗോമറി കൗണ്ടി ഷെറിഫ് ഓഫീസ് പുറത്തുവിട്ടു.

You might also like

-