60 മിനിറ്റ്‌സ് പ്രൊഡ്യൂസര്‍ കാതറിന്‍ ടെക്സ്റ്റര്‍ അന്തരിച്ചു
2003 മുതല്‍ സി ബി എസ് ന്യൂസില്‍ അംഗമായിരുന്നു കാതറിന്‍ 2002 ല്‍ എബി സി ന്യൂസ് വൈറ്റ് ഹൗസ് പ്രൊഡ്യൂസറായിരുന്നു. 2000ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ക്യാമ്പയ്ന്‍ റിപ്പോര്‍ട്ടും, നെറ്റ്വര്‍ക്ക്‌സ് ഡോക്യുമെന്റ് റീയൂണിറ്റ് ചുമതലയും കാതറിനായിരുന്നു.
ന്യൂയോർക് : ആഗോള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഈ മായ 60 മിനിറ്റ്‌സ് പ്രോഗ്രാം പ്രൊഡ്യൂസര്‍ കാതറിന്‍ ടെക്സ്റ്റര്‍ (45) അന്തരിച്ചു.ജൂണ്‍ 15 വെള്ളിയാഴ്ച ന്യൂയോര്‍ക്ക് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സക്കായിലായിരുന്നു. 1974 മെയ് 17 ന് സിയാറ്റിലായിരുന്നു ജനനം.
2003 മുതല്‍ സി ബി എസ് ന്യൂസില്‍ അംഗമായിരുന്നു കാതറിന്‍ 2002 ല്‍ എബി സി ന്യൂസ് വൈറ്റ് ഹൗസ് പ്രൊഡ്യൂസറായിരുന്നു. 2000ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ക്യാമ്പയ്ന്‍ റിപ്പോര്‍ട്ടും, നെറ്റ്വര്‍ക്ക്‌സ് ഡോക്യുമെന്റ് റീയൂണിറ്റ് ചുമതലയും കാതറിനായിരുന്നു.
രണ്ട് വര്‍ഷം ധീരതയോടെ കാന്‍സര്‍ രോഗത്തിനെതിരെ പോരാടിയാണ് മരണം വരിച്ചതെന്ന് നെറ്റ് വര്‍ക്ക് ന്യൂസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ടാനിയ സൈമണ്‍ പറഞ്ഞു.കോളില്‍ ഫാര്‍മര്‍ (ഭര്‍ത്താവ്), റെയ്‌ലി, വില്‍ (മക്കള്‍) എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കുടുംബം.ജൂണ്‍ 20 രാവിലെ പതിനൊന്നിന് മാഡിസന്‍ അവന്യൂവിലുള്ള പ്രിസബിറ്റീരിയന്‍ ചര്‍ച്ചില്‍ മെമ്മോറിയല്‍ സര്‍വ്വീസ് നടത്തപ്പെടും.