അഞ്ചാമത് ഇന്റര്‍നാഷണല്‍ യോഗാ ദിനം ഡാളസ്സില്‍ ആഘോഷിച്ചു .

ഡാളസ്സ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലെക്‌സിന്റെ വിവിധ ഭാഗത്തു നിന്നും മുന്നൂറില്‍ പരം അംഗങ്ങള്‍ യോഗാദിന പരിപാടികളില്‍ പങ്കെടുത്തു.

0

ഡാളസ്സ്: ഹൂസ്റ്റണ്‍ കോണ്‍സുല്‍ ജനറല്‍ ഓഫീസുമായി സഹകരിച്ചു മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാമത് അന്തര്‍ദേശീ.യ യോഗാദിനം ഡാളസ്സില്‍ ആഘോഷിച്ചു.

ജൂണ്‍ 22 ന് മഹാത്മാഗാന്ധി മെമ്മോറിയല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഹൂസ്റ്റണ്‍ കോണ്‍സുല്‍ ജനറല്‍ രാകേഷ് ബനാട്ടി മുഖ്യാതിഥിയായിരുന്നു.

ഡാളസ്സ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലെക്‌സിന്റെ വിവിധ ഭാഗത്തു നിന്നും മുന്നൂറില്‍ പരം അംഗങ്ങള്‍ യോഗാദിന പരിപാടികളില്‍ പങ്കെടുത്തു.

ആത്മീകമായും ശാരീരികമായും ഉത്തേജനം ലഭിക്കുന്നതിന് യോഗ പരിശീലനം അത്യാവശ്യമാണെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച എം ജി എം എന്‍ റ്റി ചെയര്‍മാന്‍ ഡോക്ടര്‍ പ്രസാദ് തോട്ടകുറ പറഞ്ഞു. ആഗോള തലത്തില്‍ 121 രാഷ്ട്രങ്ങളില്‍ യോഗാ ദിനം ആചരിക്കുന്നുണ്ടെന്നും പ്രസാദ് ചൂണ്ടിക്കാട്ടി.

യോഗത്തില്‍ ഇര്‍വിംഗ് മേയര്‍ സ്‌റ്റോഫര്‍ സന്ദേശം നല്‍കി. പഠനേതര വിഷയങ്ങളില്‍ ഇര്‍വിംഗ് സ്കൂളുകളില്‍ യോഗ ഒരു വിഷയമായി ചേര്‍ക്കണമെന്ന ചയര്‍മാന്റെ അഭ്യര്‍ത്ഥന പരിഗണനാര്‍ഹമാണെന്ന് മേയര്‍ പറഞ്ഞു.

ജൂണ്‍ 21 യോഗാദിനമായി വേര്‍തിരിക്കുന്നതിന് യു എന്‍ ഓയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയായിരുന്നു മുന്‍കൈ എടുത്തതെന്ന് കോണ്‍സുലല്‍ ജനറല്‍ ചൂണ്ടിക്കാട്ടി. എം ജി എം എന്‍ ടി ട്രഷറര്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.

You might also like

-