അമേരിക്കയിൽ ഒരു ബോയ്‌ലർ കോഴിക്ക് വില 220,000 ഡോളർ അതായത് 153296000 രൂപ
ഹൂസ്റ്റണ്‍ ലൈവ് സ്റ്റോക്ക് ഷോയില്‍ ബ്രോയ്‌ലര്‍ കോഴികളെ ലേലത്തില്‍ വാങ്ങിയത് 220,000 ഡോളറിന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ എന്‍ആര്‍ജി അറീന സെയ്ല്‍സ് പവിലിയനില്‍ സംഘടിപ്പിച്ച ഹൂസ്റ്റണ്‍ ലൈവ് സ്റ്റോക്ക് ഷോ ലേലത്തില്‍ ഇരട്ട ബ്രോയ്‌ലര്‍ കോഴികളെ ലേലത്തില്‍ വാങ്ങിയത് 220,000 ഡോളറിന്. ലൈവ് സ്റ്റോക്ക് ഷോയില്‍ ഗ്രാന്‍ഡ് ചാമ്പ്യന്‍ ജൂനിയര്‍ മാര്‍ക്കറ്റ് പെന്‍ ഓഫ് ബ്രോയ്‌ലഴ്‌സിനെ ക്രിസ്റ്റീന–പോള്‍ ദമ്പതികളാണ് റെക്കോര്‍ഡ് തുകയായ 220,000 ഡോളറിന് ലേലത്തില്‍ വാങ്ങിയത്.
മത്സരത്തില്‍ ഗ്രാന്‍ഡ് ചാമ്പ്യന്‍ ജൂനിയര്‍ മാര്‍ക്ക് ടര്‍ക്കിയെ ലേലത്തില്‍ വിറ്റത് 190,000 ഡോളറിന്. റിസര്‍വ് ഗ്രാന്‍ഡ് ചാമ്പ്യന്‍ ബ്രോയ്‌ലര്‍ കോഴികള്‍ക്ക് ലഭിച്ചത് 165,000 ഡോളര്‍. മറ്റൊരു റിസര്‍വ് ചാമ്പ്യന്‍ ടര്‍ക്കിയെ ലേലം ചെയ്തത് 177,000 ഡോളറിനാണ്. നാലു ലേലവും നിലവിലുള്ള റെക്കോര്‍ഡ് മറികടക്കുന്നതായിരുന്നു.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുക എന്നതാണ് ഈ ലേലം കൊണ്ട് ഉദ്ദേശിക്കുന്നത്. ലേലത്തില്‍ കോഴികളെ വാങ്ങിയവര്‍ എല്ലാവരും തന്നെ വര്‍ഷങ്ങളായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നവരായിരുന്നു.