വീണ്ടും സൂപ്പര്‍ ഓവറില്‍ മിന്നു ജയം 20 T നാലാം ജയം സ്വന്തമാക്കി ഇന്ത്യ

തോല്‍ക്കുമെന്ന് തോന്നിപ്പിച്ച ശേഷം വീണ്ടും ഇന്ത്യയുടെ തിരിച്ചുവരവ്. തുടര്‍ച്ചയായി സമനിലയായ രണ്ടാം ടി20 മത്സരത്തിനൊടുവിലാണ് സൂപ്പര്‍ ഓവറില്‍ ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 7ന് 165ല്‍ അവസാനിച്ചതോടെയാണ് സൂപ്പര്‍ ഓവറിലേക്ക് കളി നീണ്ടത്. സൂപ്പര്‍ ഓവറില്‍ ന്യൂസിലന്റ് 13 റണ്‍ നേടിയപ്പോള്‍ അഞ്ച് പന്തില്‍ ഇന്ത്യ 16 റണ്‍ അടിച്ച് വിജയിച്ചു.

0

വെല്ലിങ്ടൺ: ജയിക്കാവുന്ന കളി കൈവിട്ട് ന്യൂസിലാൻഡ്. സൂപ്പർ ഓവറിലേക്ക് നീണ്ട തുടർ‌ച്ചയായ രണ്ടാം മത്സരവും കിവീസിനെ കൈവിട്ടു. സൂപ്പർ ഓവറിൽ 14 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കിനിൽക്കേ വിജയിച്ചു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 13 റൺസ്. ടിം സീഫർട്ട് നാലു പന്തിൽ എട്ടു റൺസെടുത്ത് പുറത്തായി. ഇതിൽ രണ്ടാം പന്തിൽ നേടിയ ഫോറും ഉൾപ്പെടുന്നു. ബുമ്രയുടെ പന്തിൽ വാഷിങ്ടൺ സുന്ദർ ക്യാച്ചെടുത്തു. ഇതിനിടെ ഇന്ത്യൻ താരങ്ങൾ രണ്ടു ക്യാച്ചു നഷ്ടമാക്കുകയും ചെയ്തു. അഞ്ചാം പന്തിൽ കോളിൻ മൺറോ ഫോർ നേടിയെങ്കിലും അവസാന പന്തിൽ റൺ നേടാനായില്ല. ഇതോടെ ഇന്ത്യയ്ക്ക് മുന്നിൽ ഉയർന്നത് 14 റൺസ് വിജയലക്ഷ്യം.

തോല്‍ക്കുമെന്ന് തോന്നിപ്പിച്ച ശേഷം വീണ്ടും ഇന്ത്യയുടെ തിരിച്ചുവരവ്. തുടര്‍ച്ചയായി സമനിലയായ രണ്ടാം ടി20 മത്സരത്തിനൊടുവിലാണ് സൂപ്പര്‍ ഓവറില്‍ ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 7ന് 165ല്‍ അവസാനിച്ചതോടെയാണ് സൂപ്പര്‍ ഓവറിലേക്ക് കളി നീണ്ടത്. സൂപ്പര്‍ ഓവറില്‍ ന്യൂസിലന്റ് 13 റണ്‍ നേടിയപ്പോള്‍ അഞ്ച് പന്തില്‍ ഇന്ത്യ 16 റണ്‍ അടിച്ച് വിജയിച്ചു.ഇന്ത്യയുടെ 165 റണ്‍ പിന്തുടര്‍ന്ന ന്യൂസിലന്റ് തുടക്കം മുതല്‍ വിജയപ്രതീക്ഷയിലായിരുന്നു. അര്‍ധ സെഞ്ചുറികള്‍ നേടിയ കോളിന്‍ മണ്‍റോയും(47 പന്തില്‍ 64) സെയ്‌ഫെര്‍ട്ടും(39 പന്തില്‍ 57) അവരുടെ വിജയപ്രതീക്ഷകള്‍ വളര്‍ത്തി.

അവസാന ഓവര്‍ ശാര്‍ദൂല്‍ ഠാക്കൂര്‍ എറിയാനെത്തുമ്പോള്‍ ആറ് പന്തില്‍ വെറും ഏഴ് റണ്‍ അകലെയായിരുന്നു കിവീസ് വിജയം. കൈവശമാകട്ടെ ഏഴ് വിക്കറ്റുകളും. ആദ്യ പന്തില്‍ അപകടകാരിയായ റോസ് ടെയ്‌ലറെ ശ്രേയസ് അയ്യര്‍ പറന്നു പിടിച്ചതോടെ ന്യൂസിലന്റ് പതറി. രണ്ടാം പന്തില്‍ ബൗണ്ടറി നേടി മിച്ചല്‍ വീണ്ടും കിവീസിന് മേല്‍ക്കൈ നല്‍കി. നാല് പന്തില്‍ വെറും മൂന്ന് റണ്‍ അകലെ വിജയലക്ഷ്യം.മൂന്നാം പന്ത് കീപറിന്റെ കയ്യിലേക്ക് പോയെങ്കിലും ഇല്ലാത്ത റണ്ണിന് കിവീസ് താരങ്ങള്‍ ശ്രമിച്ചു. കെ.എല്‍ രാഹുലിന്റെ ത്രോ കുറ്റി തെറിപ്പിച്ചതോടെ സെയ്‌ഫെര്‍ട്ട്(57) പുറത്ത്. അഞ്ചാം പന്തില്‍ മിച്ചലിനെ ബൗണ്ടറി ലൈനില്‍ ദൂബെ പിടികൂടി. ഇതോടെ അവസാന പന്തില്‍ രണ്ട് റണ്‍ ജയിക്കാന്‍. ഡബിളിന് ശ്രമിച്ച കിവീസിനെ സഞ്ജുവിന്റെ ത്രോ റണ്‍ ഔട്ടാക്കി. വീണ്ടും തോറ്റെന്ന് കരുതിയ മറ്റൊരു മത്സരം കൂടി സമനിലയിലാക്കിയതോടെ ഇന്ത്യ മാനസികമായി വിജയിച്ചിരുന്നു.

ബുംറ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ന്യൂസിലന്റിന് നേടാനായത് 13 റണ്‍. ഇന്ത്യക്കുവേണ്ടി ഇറങ്ങിയത് കെ.എല്‍ രാഹുലും ക്യാപ്റ്റന്‍ കോലിയും. ആദ്യ പന്ത് തന്നെ സിക്‌സറിച്ച് രാഹുല്‍ കളി വരുതിയിലാക്കി. രണ്ടാം പന്ത് ബൗണ്ടറിയടിച്ച രാഹുലിനെ മൂന്നാം പന്തില്‍ സൗത്തി പുറത്താക്കി. നാലാംപന്തില്‍ ക്യാപ്റ്റന്‍ ഡബിള്‍ നേടി. അഞ്ചാം പന്തില്‍ സഞ്ജു സാംസണെ കാഴ്ച്ചക്കാരനാക്കി നിര്‍ത്തി കോലി ബൗണ്ടറി പായിച്ച് ജയം ഇന്ത്യക്കൊപ്പമാക്കി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സെടുത്തത്. ഇന്ത്യക്കുവേണ്ടി മനീഷ് പാണ്ഡെ(36 പന്തില്‍ 50*)യും കെ.എല്‍ രാഹുലുമാണ്(26 പന്തില്‍ 39) ഭേദപ്പെട്ട പ്രകടനം നടത്തിയത്. സോധി മൂന്നും ബെന്നറ്റ് രണ്ടുംവിക്കറ്റ് വീഴ്ത്തി.

ഓപണര്‍ കെ.എല്‍ രാഹുലിന് പുറമേ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ആരും തിളങ്ങാതിരുന്നപ്പോള്‍ മനേഷ് പാണ്ഡെയുടെ അപരാജിത അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ നല്‍കിയത്. ഓപണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ അഞ്ച് പന്തില്‍ എട്ട് റണ്‍സുമായി മടങ്ങി. കോലി(11), ശ്രേയസ് അയ്യര്‍(1), ശിവം ദുബെ(12) വാഷിംങ്ടണ്‍ സുന്ദര്‍(0) എന്നിവര്‍ കൂടി കാര്യമായ സംഭാവന നല്‍കാനാകാതെ മടങ്ങിയതോടെ ഇന്ത്യ 6ന് 88 എന്ന നിലയിലേക്ക് തകര്‍ന്നു.

You might also like

-