നിർമ്മല സീതാരാമന്റെ മന്ത്രിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ച് 2.17 കോടി തട്ടി,കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി പി. മുരളീധരറാവുവിനെതിരെ കേസ്സ്
ഫാർമസ്യൂട്ടിക്കൽ എക്‌സ്‌പോർട്ട് ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്ത് 2.17 കോടി തട്ടിയെന്ന പരാതിയിലാണ് ഹൈദരാബാദ് പോലിസ് കേസെടുത്തത്. കോടതിയുടെ നിർദേശ പ്രകാരമാണ് പോലിസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ചെയർമാൻ പദവി വാഗ്ദാനം ചെയ്ത് 2.17 കോടി രൂ കൈക്കൂലി വാങ്ങിയെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. നിർമ്മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് നിയമന കത്ത് കാണിച്ചാണ് പണം തട്ടിയത്. പണം വാങ്ങിയിട്ടും നിയമനം ലഭിക്കാതെ വന്നപ്പോൾ പരാതിക്കാർ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ പണം തിരികെ കൊടുക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, മുരളീധരറാവുവും മറ്റുള്ളവരും ചേർന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ഹൈദ്രബാദ് :പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്റെ കള്ളയൊപ്പിട്ട് പണം തട്ടിയ സംഭവത്തിൽ കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി പി. മുരളീധരറാവുവിനും എട്ടു പേർക്കുമെതിരെ കേസ്. നിർമ്മല സീതാരാമൻ വ്യവസായ വാണിജ്യമന്ത്രിയായിരിക്കുന്ന കാലത്താണ് സംഭവം നടന്നിരിക്കുന്നത്. വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനുമാണ് കേസ്. ഹൈദരാബാദ് സ്വദേശികളായ ടി പ്രവർണ്ണ റെഡ്ഡി, ഭാര്യ മഹിപാൽ റെഡ്ഡി എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ഹൈദരാബാദ് പോലിസ് കേസെടുത്ത അന്വേഷണം ആരംഭിച്ചു
ഫാർമസ്യൂട്ടിക്കൽ എക്‌സ്‌പോർട്ട് ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്ത് 2.17 കോടി തട്ടിയെന്ന പരാതിയിലാണ് ഹൈദരാബാദ് പോലിസ് കേസെടുത്തത്. കോടതിയുടെ നിർദേശ പ്രകാരമാണ് പോലിസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഹൈദരാബാദ് സ്വദേശികളായ ടി. പ്രവർണ റെഡി ഭർത്താവ് മഹിപാൽ റെഡി എന്നിവരാണ് പരാതിക്കാർ. പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ ഒപ്പിട്ട വ്യാജ നിയമന ഉത്തരവ് കാട്ടി പി മുരളിധര റാവു അടക്കമുള്ളവർ പണം തട്ടിയ തായാണ് പരാതിയിൽ പറയുന്നത്.നിർമ്മലാ സീതാരാമൻ വാണിജ്യ മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്. പണം വാങ്ങിട്ടും നിയമനം ലഭിച്ചില്ല. തുടർന്ന് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ റാവു ഇവരെ ഭീഷിണി പെടുത്തിയെന്നും പരാതിയിൽ പറയുന്നു.