അമേരിക്കയിൽ കാറിലിരുന്ന കുഞ്ഞ് വെന്തു മരിച്ചു. ചൂടേറ്റു മരിക്കുന്ന കുട്ടികളുടെ എണ്ണം 16 ആയി

പുറത്തെ താപനില 98 ഡിഗ്രിയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കുഞ്ഞു എത്രനേരമായി കാറിലിരിക്കുന്നു എന്ന് അറിയില്ലെന്നും, പോലീസ് പറഞ്ഞു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം കുഞ്ഞു മരിച്ചിരുന്നു.

0

അയോവ:  അയോവ സിയക്‌സ് സിറ്റിയില്‍ കാറിലിരുന്ന പതിനാറുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് ചൂടേറ്റ് മരിച്ചതോടെ ഈ വര്‍ഷം അമേരിക്കയില്‍ ചൂടേറ്റു മരിക്കുന്ന കുട്ടികളുടെ എണ്ണം പതിനാറായി.ജൂണ്‍ 30 ഞായറാഴ്ച വൈകീട്ടു  4 മണിക്കാണ് കുട്ടി കാറിലിരിക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പുറത്തെ താപനില 98 ഡിഗ്രിയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കുഞ്ഞു എത്രനേരമായി കാറിലിരിക്കുന്നു എന്ന് അറിയില്ലെന്നും, പോലീസ് പറഞ്ഞു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം കുഞ്ഞു മരിച്ചിരുന്നു.
കുഞ്ഞു എങ്ങനെ കാറിനുള്ളില്‍ എത്തിയെന്നോ, വാഹനം ആരുടേതാണെന്നോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മരണം കാറിനകത്ത് അനുഭവപ്പെട്ട കഠിന ചൂടാണെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ 52 കുട്ടികളാണ് ഈ സീസണില്‍ കാറിലിരുന്നു ചൂടേറ്റു മരിച്ചത്. ഇതു റിക്കാര്‍ഡാണ്. ഇത്തരം മരണങ്ങള്‍ ഒഴിവാക്കുന്നതിന് ചൂടുള്ള സമയങ്ങളില്‍ ചില മിനിട്ടുകള്‍പോലും കുട്ടികളെ കാറില്‍ തനിച്ചാക്കരുതെന്നും, കുട്ടിയെ പിന്‍സീറ്റില്‍ വെക്കുമ്പോള്‍ നിങ്ങളുടെ സെല്‍ഫോണ്‍, പേഴ്‌സ് എന്നിവ പുറകില്‍വെക്കുന്നുതു മറവി ഒഴിവാക്കാമെന്നും, വീടിനുപുറകില്‍ കാര്‍പാര്‍ക്കു ചെയ്യുമ്പോള്‍ ലോക്ക് ചെയ്യാന്‍ മറക്കരുതെന്നും, കുട്ടികള്‍ക്ക് കാര്‍ കീ കിട്ടാതെ സൂക്ഷിക്കണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

You might also like

-